ജാമ്യം കിട്ടുന്ന മുറയ്ക്ക് പുതിയ കേസുകള്‍: കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍

കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. എന്നാല്‍ ഉടനെയൊന്നും പുറത്തിറങ്ങാനാകാത്ത തരത്തിലാണ് സുര്ന്ദ്രനെ സര്‍്കകാര്‍ പൂട്ടിയിരിക്കുന്നതെന്നാണ് വിവരം. ഓരോ കേസ് കഴിയമ്പോഴും പുതിയ പുതിയ കേസുകള്‍ സുരേന്ദ്രന്റെ തലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസില്‍ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേര്‍ക്കുമെതിരെ കേസ്. നിരോധന മേഖലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കും. അതേസമയം, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കസ്റ്റഡിയില്‍ തന്നെ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിളിച്ച് പറഞ്ഞത്. നിലവില്‍ ആറുകേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് ഉടന്‍ പുറത്തിറങ്ങാനാകില്ല. സുരേന്ദ്രന്റെ ജയില്‍വാസം ബിജെപിയിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. സുരേന്ദ്രനായി ബിജെപി യാതൊരു പ്രതിഷേധവും നടത്താത്തതിനാലാണ് സര്‍ക്കാര്‍ പുതിയ കേസുകള്‍ കെട്ടിവയ്ക്കുന്നതെന്നാണ് അണികളുടെ സംസാരം

Top