സിനിമാ താരങ്ങളെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയാണ് ഇവിടത്തെ താരം. മഞ്ജുവിനെ കാണാന്‍ വന്ന പാറു അമ്മൂമ്മയുമായുള്ള അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് മഞ്ജു.
‘ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്.
നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോര്ത്തുമാണ്വേ ഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..
പ്യേരെന്തെരീീീീ….!!!!
പകച്ചുപോകുകയല്ല, പകരം ചിരിച്ചുപോകുകയായിരുന്നു ഞാന്‍…’
സിനിമാതാരങ്ങളെ എല്ലാവരും അറിയുമെന്ന ധാരണയെ ഒറ്റച്ചോദ്യത്തിലൂടെ തിരുത്തിക്കളഞ്ഞ പാറു അമ്മൂമ്മയ്ക്ക് സലാം പറഞ്ഞാണ് മഞ്ജു കുറിപ്പവസാനിപ്പിക്കുന്നത്.