നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്കാന് മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന് ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്കാന് എത്തുന്നത് 5 വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലായിരുന്നു.. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂര്‍ത്തിയാക്കി ഇറങ്ങിയത്.