അമ്മയുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ …കാരണം?…

കൊച്ചി :ഇന്ന് നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ലെന്ന് ഭാരവാഹികളെ അറിയിച്ചു. വ്യക്തിപരമായ അസൗകര്യം മൂലമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്ന് മഞ്ജു പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മയുടെ നിര്‍ണ്ണായക യോഗം ചേരുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു.. മോഹന്‍ലാല്‍ ,മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങള്‍ യോഗത്തിലുണ്ടാവും.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെയാണ് താര സംഘടനയായ അമ്മയുടെ 23ാമത് വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും മൊഴി പൊലീസ് രേഖപ്പെടുത്തി . ആലുവയിലെ പൊലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടന്നത്. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇരുവരുടേയും ചോദ്യം ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവിനും നാളത്തെ ജനറല്‍ ബോഡി യോഗത്തിനും ശേഷം ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top