ന്യൂഡല്‍ഹി: എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പറഞ്ഞ പ്രധാനമന്ത്രി റമസാന്‍ മാസത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വിശ്വാസികളും അവിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരും ഇവിടെ ഒരുമയോടെ ജീവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
സുരക്ഷിതഇടങ്ങള്‍ വിട്ടിറങ്ങി ക്രിയാത്മക പ്രവൃത്തികളിലേര്‍പ്പെടാന്‍ യുവാക്കളോട് മുന്‍പു താന്‍ ആഹ്വാനം ചെയ്തിരുന്നു. അതു പ്രാവര്‍ത്തികമാക്കിയ നിരവധി യുവാക്കള്‍ തന്നോടു ജീവിതാനുഭവം പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് അറിയാന്‍ യുവാക്കള്‍ തയാറാവുന്നു. ഇന്ന് വീര സവര്‍ക്കറിന്റെ ജന്മദിനം കൂടിയാണ്. സ്വാതന്ത്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിയെ സംരക്ഷിക്കുന്നതാണു രാജ്യത്തിന്റെ പാരമ്പര്യം. ഭാവി തലമുറയ്ക്കുവേണ്ടി നമ്മളും പ്രകൃതിയോടു കരുതല്‍ കാണിക്കണം. ഈ മണ്‍സൂണില്‍ രാജ്യമാകെ വൃക്ഷത്തൈകള്‍ നടണം. ജൂണ്‍ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്നു കുടുംബത്തിലെ മൂന്നുതലമുറകളും ഒരുമിച്ചു യോഗ പരിശീലിക്കണമെന്നും മോദി നിര്‍േദശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമര്‍ശനമാണു നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങള്‍ മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ പങ്കെടുക്കണം. സ്വച്ഛ് ഭാരത് വലിയ ജനകീയ മുന്നേറ്റമായി. നഗരങ്ങള്‍ തമ്മില്‍ വലിയ മല്‍സരമാണ്. സ്വച്ഛ് ഭാരത് പ്രചാരണത്തില്‍ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചെന്നും മോദി പറഞ്ഞു.
ദലിത് പിന്നാക്കരെ
ആയിരിക്കുമോ… അല്ല എന്നാണ് തോന്നുന്നത്. ബ്രാഹ്മണിസത്തിന്റെ സഹജഭാവമല്ല മുസ്ലീം ശത്രുത എന്നത്.