തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിജയമുറപ്പിച്ച സീറ്റാണ് തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലം. ശശി തരൂര്‍ എംപി യുടെ പ്രവര്‍ത്തന മികവില്‍ തിരുവനന്തപുരം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഇടതുമുന്നണിപോലും കരുതുന്നില്ല. അതേ സമയം മണ്ഡലത്തില്‍ ശശി തരൂര്‍ മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പാണെങ്കിലും തിരുവനന്തപുരത്ത് മത്സരിക്കാന്‍ കഴിയുന്ന മറ്റ് നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. ഹൈക്കമാന്‍ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ശശി തരൂര്‍ മത്സര രംഗത്തിറങ്ങുക. തരൂര്‍ കളത്തില്‍ഇല്ലെങ്കില്‍ പിന്നെ പരിഗണിക്കുന്നത് തിരുവനന്തപുരത്ത കോണ്‍ഗ്രസിന്റെ ജനകീയ മുഖമായ കെപിസിസി സെക്രട്ടറി കൂടിയായ മണക്കാട് സുരേഷിനെയായിരിക്കും.കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലും സ്ഥാനാർത്ഥി പട്ടികയിൽ മണക്കാട് സുരേഷ് ഇടം പിടിച്ചിരുന്നു .
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവായിരുന്ന മണക്കാട് സുരേഷ് തിരുവനന്തപുരത്തെ നിരവധി ജനകീയ സമരങ്ങളിലെ മുഖമായിരുന്നു, പ്രതിപക്ഷ സമരകാലത്ത് ജയില്‍വാസവും പോലീസ് പീഡനവുമനുഭവിച്ച കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍കൂടിയാണ് അദ്ദഹേം. കാര്‍ത്തികേയന്റെ വിശ്വസ്തനായി ഏക്കാലവുമുണ്ടായിരുന്ന മണക്കാട് സുരേഷിനെ കെപിസിസി പ്രേട്ടോകോള്‍ ഓഫിസറെന്ന പുതിയ ചുമതലനല്‍കി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചത് സുധീരന്‍ കെപിസിസി അധ്യക്ഷനായ സമയത്തായിരുന്നു.
ഹൈക്കമാന്റ് നേതാക്കളെ തിരുവനന്തപുരത്തെത്തിയാല്‍ അവരുടെ ഉത്തരവാദിത്വവും തിരുവനന്തപുരത്ത കെപിസിസി പരിപാടികളും നടത്താനുള്ള ചുമതലകള്‍ മണക്കാട് സുരേഷിനായിരുന്നു. കാര്‍ത്തികേയന്റെ മരണശേഷം അരുവിക്കരയില്‍ പരിഗണിച്ചെങ്കിലും മകന്‍ ശബരിനാഥ് മത്സരിക്കാന്‍ തയ്യാറായതോടെ ഒഴിഞ്ഞു. പ്രോട്ടോകോള്‍ ചുമതല ഏറ്റെടുത്തതിന് ശേഷം ഹൈക്കമാന്റു നേതാക്കളുമായി ഉണ്ടാക്കിയ ബന്ധവും തിരുവന്തപുരത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാന്‍ മണക്കാട് സുരേഷിന് സഹായകമായി. തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലത്തിലേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ രണ്ടാമനായി ഇടംപിടക്കാന്‍ മണക്കാട് സുരേഷിന് കഴിഞ്ഞത് കഴിഞ്ഞകാലത്തെ തലസ്ഥാനം കേന്ദ്രികരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തിലെ മികവ് കൂടിയാണ്.