കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. മൂന്നര വര്‍ഷത്തെ വിചാരണ തടവിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജയിലുകള്‍ക്കുള്ളില്‍ വലിയ മാനസിക പീഡനം ഉണ്ടായെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷൈന പറഞ്ഞു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരുമെന്നും ഷൈന പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്. ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോളും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
തമിഴ്നാട്ടിലെ കേസുകളില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഷൈനയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.