രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന് മാര്‍ ആലഞ്ചേരി; ദൈവ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും കര്‍ദിനാള്‍

ചങ്ങനാശേരി: രാജ്യത്തെ നിയമങ്ങളെയും ഭരണഘടനയെയും താഴ്ത്തിക്കെട്ടി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രംഗത്ത്. ദുഖവെളളി ദിനത്തോട് അനുബന്ധിച്ച പ്രസംഗത്തിലാണ് എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പരാമര്‍ശിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസംഗം.

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും എന്നാല്‍ ദൈവനിയമത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുളളിലുണ്ട്. നീതിമാനാണ് കുരിശില്‍ കിടന്നത്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും വലിയവരാകാം എന്ന ചിന്തയാണ് ചിലര്‍ക്ക്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല’, മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഇതിനിടെ ഭൂമി വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍ രംഗത്തെത്തി. പൊതു സമൂഹത്തില്‍ കത്തോലിക്ക സഭ അപഹസിക്കപ്പെടുന്നുവെന്ന് ഡോ. തോമസ് തറയില്‍ പറഞ്ഞു. ദുഖവെളളിയുടെ ഭാഗമായി നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സഭയെ അപഹസിക്കാന്‍ ചില അജപാലകര്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്നും സഹായ മെത്രാന്‍ കുറ്റപ്പെടുത്തി.

Top