മരട് ഫ്‌ളാറ്റ് ; 27-ന് ചീഫ് സെക്രട്ടറി ജയിലില്‍ പോകും !?സംസ്ഥാനത്തു റിയലെസ്റ്റെറ്റിന്റെ അടിത്തറ തൊണ്ടും !2005 മുതൽ അധികാരത്തിലിരുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കാലത്താണ് വിവാദ ഫ്ലാറ്റ് നിര്‍മാണം. അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫ്ലാറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഗ്രാമപഞ്ചായത്ത് തന്നെയാണെന്നാണ് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. തീരദേശ പരിപാലന നിയമപ്രകാരം മരടിന്റെ സ്ഥാനമെവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താത്ത സംസ്ഥാന സര്‍ക്കാറിനും സ്ഥിതി സങ്കീര്‍ണമാക്കിയതില്‍ പങ്കുണ്ട്.
മരട് പഞ്ചായത്ത് സെക്രട്ടറി അഷ്റഫിനെതിരെ 2007 ല്‍ വിജിലന്‍സ് അന്വേഷണം വരുന്നതോടെയാണ് ഫ്ലാറ്റ് നിര്‍മാണം വിവാദ വിഷയമാകുന്നതും നിയമ നടപടികള്‍ തുടങ്ങുന്നതും. ഈ സെക്രട്ടറി 33 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ നിയമലംഘനമുണ്ടന്ന് ചൂണ്ടിക്കാട്ടി ആ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്തിന് നിര്‍ദേശം നല്‍കി.