മുംബൈ: ശ്രീരാമന്റെ ജന്മ സ്ഥലം ഏതാണെന്ന് വിവാദ ചോദ്യവുമായി മാര്‍കണേ്ഠയ കട്ജു. സല്‍ഗുണങ്ങളുള്ള വെറുമൊരു രാജാവ് മാത്രമാണ് ശ്രീരാമന്‍ എന്നും അദ്ദേഹത്തെ ആരും ദൈവമായി കരുതേണ്ട കാര്യമില്ലെന്നും കട്ജു പറഞ്ഞു.
ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച രാമന്റെ ജന്മസ്ഥലം ചോദ്യം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലാണ് കട്ജു എത്തിയത്. യഥാര്‍ത്ഥ രാമായണത്തില്‍ ശ്രീരാമനെ മഹാനായൊരു രാജവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ തുളസീദാസിന്റെ ‘രാമചരിതമാനസ’ മാണ് അദ്ദേഹത്തെ ദൈവമാക്കി മാറ്റിയതെന്നും കട്ജു പറഞ്ഞു.
രാമനെക്കുറിച്ച് രണ്ടു ചോദ്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ ഇങ്ങിനെ പറയുന്നു. രാമന്‍ ഒരു മിത്തേളജിക്കല്‍ മുഖമാണ്. അതുകൊണ്ട് തന്നെ എങ്ങിനെ ഒരു പ്രത്യേക പ്രദേശത്ത് ജനിച്ചെന്ന് പറയാനാകും?
രാമന്‍ ജീവിച്ചിരുന്നത് ത്രേതായുഗത്തിലാണ്. വിഷ്ണു പുരാണം അനുസരിച്ച് 432,000 വര്‍ഷമായി നാം ജീവിക്കുന്നത് കലിയുഗത്തിലാണ്. കലിയുഗത്തിന്റെ ഇരട്ടിയാണ് ദ്വാപരയുഗത്തിന്റെ ദൂരം, 864,000 വര്‍ഷം. ത്രേതായുഗമാകട്ടെ മൂന്ന് മടങ്ങ് ദൂരവും. സത്യുഗം കലിയുഗത്തിന്റെ നാലു മടങ്ങ് അകലെയും. ത്രേതായുഗത്തില്‍ ജനിച്ച് ദ്വാപരയുഗം വരെയുള്ള രാമന്‍ ത്രേതായുഗത്തിനും കലിയുഗത്തിനും ഇടയിലാണ് ജീവിച്ചത്. അതായത് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള 864,000 വര്‍ഷങ്ങള്‍ക്ക് അകലെയാണ് ജനിച്ചത്. അതുകൊണ്ട് തന്നെ കൃത്യമായി അദ്ദേഹം ജനിച്ച സ്ഥലം ആര്‍ക്ക് പറയാന്‍ കഴിയുമെന്നതാണ് കട്ജുവിന്റെ ആദ്യ ചോദ്യം.
രണ്ടാമത്തെ അഭിപ്രായം മിക്ക രാമഭക്തന്മാരും വാല്‍മീകി രചിച്ച സംസ്‌കൃതത്തിലുള്ള യഥാര്‍ത്ഥ രാമായണം വായിച്ചിട്ടില്ല. എന്നാല്‍ 2000 വര്‍ഷം കഴിഞ്ഞ് രചിച്ച തുളസീദാസിന്റെ ‘രാമചരിതമാനസമാണ്’ മിക്കവരും വായിച്ചിരിക്കുക. വാല്‍മീകി രചിച്ച രാമായണത്തില്‍ ശ്രീരാമനെ മഹത്തായ ഒരു രാജാവായിട്ടാണ് രചിച്ചിരിക്കുന്നത്. അത് പക്ഷേ ഒരിക്കലും ദൈവമായിട്ടല്ല. പിന്നെങ്ങിനാണ് രാമചരിത മാനസത്തില്‍ തുളസീദാസിന് അദ്ദേഹം ദൈവമാകുമെന്നും ചോദിക്കുന്നു.