
കണ്ണൂര്‍: കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹാത്ത് ആണ് വധു. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹലിന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു. ബ്ലാസ്റ്റേഴ്‌സില്‍ സഹലിന്റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു. ക്ലബ്ബിലെയും ഇന്ത്യന്‍ ടീമിലെയും സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി സഹല്‍ പ്രത്യേകം വിവാഹസല്‍ക്കാരം നടത്തുമെന്നാണ് സൂചന.