ഗതാഗത മന്ത്രിയുടെ കായല്‍ കയ്യേറ്റത്തെക്കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന വിവാദമാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയപാതയില്‍ താമരപ്പൂവ് വെച്ച് ദേശീയ പതാക ഉയര്‍ത്തിയെന്ന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പോകുന്നതിനായി വഴിയില്ലാത്തതിനാല്‍ പാടം നികത്തിയാണ് റോഡുണ്ടാക്കിയത്. പിജെ കുര്യനും, കെഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചു ഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി നടത്തിയത്.

ഇത്തരത്തിലൊരു റോഡ് നിര്‍മ്മിക്കുന്ന കാര്യത്തെക്കുറിച്ച് നാട്ടുകാരോ വാര്‍ഡ് കൗണ്‍സിലറോ ഒന്നും അറിഞ്ഞിരുന്നില്ല. ഗുണഭോക്തൃ യോഗം ചേരാതെയാണ് നിര്‍മ്മാണ പ്രവൃത്തികളെല്ലാം തുടങ്ങിയത്.

മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

Top