ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി സ്വത്ത് കണ്ടുകെട്ടി; 5000 കോടിയുടെ സ്വത്തിനുടമയെന്ന് രേഖകള്‍

കൊച്ചി: ലോട്ടറി തട്ടിപ്പുകേസിലെ പ്രതി സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കളളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമ പ്രകാരമാണ് നടപടി. ആസ്തി വകകള്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഉത്തരവിറക്കി. കോടികള്‍ വിലമതിക്കുന്ന കോയബത്തുരിലെ സ്വത്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
കേരളത്തില്‍ സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസില്‍ മാര്‍ട്ടിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി ഏകദേശം 4000 കോടി രൂപയുടെ ക്രമക്കേട് കേരളത്തില്‍ നടത്തിയതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

ജയ്മുരുഗുന്‍, ജോണ്‍ ബ്രിട്ടോ തുടങ്ങിയ മാര്‍ട്ടിന്റെ നാലു കൂട്ടാളികള്‍ക്കുമെതിരെ സി.ബി.ഐ. കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ സിക്കിം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കൊച്ചിയില്‍ വിളിച്ചു വരുത്തി സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. കോയമ്പത്തൂരിലെ സ്വത്തുക്കള്‍ മാര്‍ട്ടിന്‍ വില്‍പ്പന നടത്തുന്നതു തടയാന്‍ ഇവിടത്തെ രജിസ്ട്രാര്‍ക്കും മറ്റു റവന്യു ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ. കത്ത് നല്‍കിയിട്ടുണ്ട്.
മാര്‍ട്ടിനും കുടുംബത്തിനും 5000 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top