മറുനാടൻ മലയാളിയുടെ പ്രവർത്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ തള്ളി! മുന്നിൽ ജയിൽ മാത്രം

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.

ALSO READ : മറുനാടന്‍ മലയാളിയില്‍ കലാപം; ഷാജന്‍ സ്‌കറിയക്ക് ഉടമസ്ഥവകാശം നഷ്ടമായി; ആന്‍ മേരി ജോര്‍ജ്ജിന്റെ പേരിലേയ്ക്ക് മറുനാടന്‍ മലയാളി മാറ്റി രജിസ്റ്റര്‍ ചെയ്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറുനാടൻ മലയാളിയുടെ ചെയ്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിശിതമായ വിമർശനമാണ്‌ ഹൈക്കോടതി നല്കിയത്.എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ രക്ഷക്ക് ഹൈക്കോടതിയും എത്തിയില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ഷാജന്റെ മുൻ കൂർ ജാമ്യത്തിലെ വിധി കാത്ത് ഇരുന്നത്. ഹൈക്കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിക്ക് ശേഷം ഇനി സുപ്രീം കോടതിയേ സമീപിക്കുമോ എന്നും വ്യക്തമല്ല.മറുനാടൻ ജീവനക്കാരും വലിയ പ്രതീക്ഷയിൽ ആയിരുന്നു. ഹൈക്കോടതിയിൽ ഷാജനു സത്യം ബോധിപ്പിക്കാൻ ആകും എന്നും കരുതിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പി വി ശ്രീനജന് വേണ്ടി അഡ്വ.അരുണ്‍കുമാറുമാണ് ഹാജരായത്.

മുമ്പ് എറണാകുളം ജില്ലാ കോടതിയും ജാമ്യം തള്ളിയിരുന്നു. ജില്ലാ കോടതിയും ജാമ്യം തള്ളിയപ്പോൾ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയോ അറസ്റ്റ് വരിക്കുകയോ ആണ്‌ ഷാജൻ സ്കറിയക്ക് മുന്നിലെ വഴി.ഷാജൻ സ്കറിയയുടെ വക്കീലിന്റെ വാദങ്ങൾ ഹൈക്കോടതി നിരാകരിക്കുകയായിരുന്നു.

രണ്ട് ആഴ്ച്ചയോളമായി ഷാജനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം പോലീസ് പരതുന്നു എങ്കിലും ഷാജൻ ഒളിവിലാണ്‌. കേരളം വിട്ടതായാണ്‌ സൂചനകൾ. ഇതിനിടെ മറുനാടൻ മലയാളിയേ അനുകൂലിച്ച് കെമാൽ പാഷ, വി ഡി സതീശൻ, കെ സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , ശോഭാ സുരേന്ദ്രൻ എന്നിവർ രംഗത്ത് വരികയുണ്ടായി.മറുനാടൻ മലയാളി ഓഫീസിൽ പല തവണ പോലീസ് എത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് മറുനാടൻ മലയാളി ന്യൂസ് റീഡർ ആയ സുദർശൻ നമ്പൂതിരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സുദർശൻ ജയിലിൽ ആണ്‌. ലൈംഗീക പീഢന കേസിലെ സ്ത്രീയുടെ പേരും വിവരങ്ങളും ചിത്രവും വീഡിയോയും വയ്ച്ച് ഇരക്കെതിരേ വാർത്ത ചെയ്ത കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് ഉണ്ടായത്

ഷാജൻ സ്കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വ്യക്തി വൈരാഗ്യം മൂലവും ചില വാർത്തകളുടെ പേരിലും പരാതിക്കാരൻ കേസ് കൊടുത്തു എന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്നും ഷാജന്റെ വക്കീൽ വാദിച്ചു

എന്നാൽ ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയ കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌. അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌.

ഒളിവിൽ തുടരവേയാണ്‌ ഷാജൻ സ്കറിയക്ക് ഇ ഡി നോട്ടീസ് ലഭിച്ചത്.വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ ഇ ഡി കേസ് എടുത്തു എന്നതാണ്‌ ഇ ഡിയുടെ നടപടിക്ക് കാരണം. മുമ്പ് 40 ലക്ഷത്തോളം രൂപയുടെ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് ഷാജനും ഭാര്യയും ലണ്ടനിൽ പോയിരുന്നു. ഷാജൻ സ്കറിയയുടെ ഭാര്യ ബോബി അലോഷ്യസ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടുകയുണ്ടായി. തുടർന്ന് പരിശീലനങ്ങൾക്കായാണ്‌ യു കെയിൽ വിട്ടത്. ബ്രിട്ടനിലെ പരിശീലനം കഴിഞ്ഞ് കേരളത്തിലെ സ്കൂൾ കുട്ടികളേ പരിശീലിപ്പിക്കാൻ ആയിരുന്നു ബോബിയെ അയച്ചത്. എന്നാൽ ഇവർ നടപടി ക്രമം പാലിക്കുകയും യു കെയിൽ ഏറെ നാൾ തങ്ങി അവിടെ ബിസിനസും മറ്റ് ജോലികളിലും ഏർപ്പെട്ടു എന്നാണ്‌ പരാതി.

സർക്കാർ ഫണ്ട് ചിലവാക്കി പോയതിനാൽ ആ ലക്ഷ്യം നിറവേറ്റാതെ യു.കെയിൽ ചെന്നപ്പോൾ മറ്റ് പരിപാടികളിൽ ഏർപ്പെട്ട് തിരികെ നാട്ടിൽ എത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ്‌ ഇ ഡിയുടെ നടപടി എന്നും അറിയുന്നു. എന്തായാലും ഭരണ പക്ഷവും പി വി അൻ വറും ചേർന്ന് എല്ലാ രീതിയിലും ഷാജൻ സ്കറിയക്കെതിരെ നീങ്ങുകയാണ്‌. ഒന്നല്ല നിരവധി കേസുകളാണ്‌ ഇവർ വരുത്തി വയ്ച്ചിരിക്കുന്നത്.

ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചിൽ നടത്തുകയാണ്. ഇയാൾ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.

വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ ഷാജന്‍ ഒളിവില്‍പ്പോവുകയായിരുന്നു.

Top