രാമക്ഷേത്രം തകര്‍ക്കുമെന്നും ക്ഷേത്ര നിര്‍മ്മാണം തടയുമെന്നും ജെയ്‌ഷെ മുഹമ്മദ് !പാകിസ്താനില്‍ വന്‍ ഗൂഢാലോചന!..

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കും! ക്ഷേത്ര നിര്‍മ്മാണം തടയുമെന്നും ജെയ്‌ഷെ മുഹമ്മദ്പാ!.. സുപ്രീം കോടതി വിധിയ്ക്കെതിരെ ഭീഷണി മുഴക്കിയവർ ഇപ്പോഴും ഇന്ത്യക്ക് എതിരെ തിരിയുന്നു .അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെതിരെ ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ജെയ്ഷ് ഭീകരനായ മൗലാന മസൂദ് അസര്‍ രാമക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി വാര്‍ത്ത പുറത്ത് വിട്ടത്. ഹാഫിസ് സയ്യിദ്, മസൂദ് അസര്‍ തുടങ്ങിയ ഭീകരര്‍ അയോദ്ധ്യയ്ക്ക് പുറമെ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത സംബന്ധിച്ചുള്ള തെളിവുകളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ലോകം കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും പാകിസ്താനില്‍ ഈ ഭീകരര്‍ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, പാക് ഭരണകൂടം ഇവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് കൊടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഭീകരര്‍ നിരവധി ഇന്ത്യ വിരുദ്ധ വീഡിയോകളും പ്രസ്താവനകളും പുറത്തിറക്കിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് പാകിസ്താനിലെ പ്രധാന നഗരങ്ങളാണ് ഭീകരര്‍ അവരുടെ കൂടിക്കാഴ്ചകള്‍ക്കായി തിരഞ്ഞെടുത്തിരുന്നത്. പാക് സൈന്യത്തിന് ഇതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെങ്കിലും, അവര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. നിലവില്‍ പാകിസ്താനില്‍ 40,000ത്തോളം തീവ്രവാദികള്‍ ഉള്ളതായാണ് കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ 16 പേരെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കൊടുംകുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്ത് ഉദ്-ദവ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളില്‍ പെട്ടവരാണ് ഇവര്‍. നിരോധിത സംഘടനകളാണെങ്കിലും ഇവര്‍ക്ക് പാകിസ്താനില്‍ വിലക്കുകളൊന്നുമില്ല. പുല്‍വാമയിലെയും പത്താന്‍കോട്ടിലെയും ആക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് അസറിനെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചെങ്കിലും, പാകിസ്താന്‍ അസറിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പാകിസ്താന്‍ ഇതിനെ ശക്തമായി അപലപിച്ചിരുന്നു. അന്നുമുതല്‍ രാമക്ഷേത്രത്തിനെതിരെ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഗൂഢാലോചന നടത്തുന്നതായാണ് വിവരം. രാമക്ഷേത്രം പണിയുന്നതിനെതിരെ ഭീഷണി മുഴക്കിയ മസൂദ് അസര്‍, തനിക്ക് ബാബറി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തണമെന്നും പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം തടയുന്നതിന് തന്റെ അനുയായികള്‍ ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ജെയ്ഷ് തലവന്‍ മസൂദിനൊപ്പം ഇയാളുടെ കുടുംബവും ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് വിവരം. ഇയാളുടെ ഇളയ സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫ് തന്റെ ഓഡിയോ ക്ലിപ്പുകളിലൂടെ ഇന്ത്യയ്‌ക്കെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണം നടത്തുന്ന ആളാണ്.

Top