കൊച്ചി:സത്യകഥയിലെ അസത്യങ്ങൾ തുറന്നു കാട്ടി ഡോ .മാത്യു കുഴൽനാടൻ. പി എസ് സി നിയമനങ്ങളിലെ സി പി എം നിലപാട് വ്യക്തമാക്കി മുൻ എം പി,എം ബി രാജേഷ് പുറത്തിറക്കിയ വീഡിയോയുടെ മറുപടിയായാണ് കെ പി സി സി ജനറൽ സെക്രട്ടറിയായ ഡോ.മാത്യു കുഴൽനാടൻ വിശദീകരണങ്ങളും മറുചോദ്യങ്ങളുമായി വീഡിയോ പുറത്ത് വിട്ടത്.രാജേഷ് നിരത്തിയ കണക്കുകകളെ ഖണ്ഡിച്ചുകൊണ്ട്, മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വിവരങ്ങളടങ്ങിയ രേഖകൾ സഹിതമാണ് പരിഹാസരൂപേണ കുഴൽനാടൻ കാര്യങ്ങൾ വിശദീകരിച്ചത്.പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടുള്ള ഫേസ്‌ബുക്ക് വിഡിയോയിലെ വസ്തുതാ വിരുദ്ധതകളാണ് ഇദ്ദേഹം തന്റെ സമൂഹമാധ്യമത്തിലൂടെ മറുപടിയായി നൽകിയിരിക്കുന്നത്.
അക്ഷരാർത്ഥത്തിൽ സർക്കാരിന്റെയും ഭരണാനുകൂലികളുടെയും വായടപ്പിക്കുന്നതായിരുന്നു,ദി ട്രൂത്ത് ഇൻ ട്രൂ സ്റ്റോറിയിൽ കൂടി നടത്തിയ പ്രകടനം.യുഡിഎഫ് ഭരണകാലത്തിന്റെ ആദ്യ നാലു വർഷം 123104 പേർക്ക് നിയമനം നൽകി എന്ന് എംബി രാജേഷ് വീഡിയോയിൽ പറയുന്നു. ഇതോടൊപ്പം അഞ്ചു വർഷത്തെ കണക്ക് പറഞ്ഞിട്ടില്ല.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുമുണ്ട്. 154 238 എന്നാണത്. ഇതിനു പുറമേ 10000 പേർക്ക് അദ്ധ്യാപക പാക്കേജിൽ ജോലി നൽകി. 2799 ഭിന്ന ശേഷിക്കാർക്ക് ജോലി നൽകി. 3000 കെഎസ്ആർടിസി ജീവനക്കാരെ സ്ഥിര നിയമനം നൽകി 108 പേർക്ക് സ്പോർട്സ് ക്വാട്ടയിലും ജോലി നൽകിയിരുന്നു. ആകെ 16000 പേർക്ക് ഇത്തരത്തിൽ നിയമനം നൽകി. ഇത് രാജേഷിന്റെ കണക്കിൽ വരുത്താത്തതാണോ അറിയാത്തതാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.ഇടതു സർക്കാർ കഴിഞ്ഞ നാലു വർഷത്തിൽ അധികമായി സൃഷ്ടിച്ചത് 16508 തസ്തികകളാണെന്ന് രാജേഷ് പറയുന്നു.
അതേ സമയം കേരള ധനമന്ത്രി മറ്റൊരു സാഹചര്യത്തിൽ പറഞ്ഞത് 20000ൽ പരം തസ്തികകൾ സർക്കാർ ഉണ്ടാക്കി എന്നാണ്. പ്രചാരണങ്ങളുടെ വസ്തുതകൾ അന്വേഷിക്കാനെന്ന പേരിൽ വിഡിയോ നിർമ്മിക്കുന്ന രാജേഷ് ധനമന്ത്രി പറഞ്ഞത് കള്ളമാണെന്നു കൂടി ജനങ്ങളോടു പറയണം.
ലോക്ഡൗൺ കാലഘട്ടത്തിൽ 55 റാങ്ക് ലിസ്റ്റ് വന്നതായി രാജേഷ് പറയുന്നു.പുതിയതായി 52 സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു എപ്പിസോഡിൽ പറയാമെന്നു വ്യക്തമാക്കുന്ന രാജേഷിനോട്,അതു വേണ്ട ഒരു കമന്റായെങ്കിലും ഇപ്പോൾ പറയണമെന്നാണ് കുഴൽനാടന്റെ വെല്ലുവിളിച്ചുള്ള ആവശ്യം.
ഇതിൽ ഒരു നിയമനമെങ്കിലും പിഎസ്‌സി ഉദ്യോഗാർഥിക്കു ലഭിക്കുവാൻ സ്‌പെഷൽ റൂൾ സർക്കാർ പാസാക്കിയിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പി എസ് സി യിൽ ഒന്നിലധികം റാങ്ക് ലിസ്റ്റിൽ പെടുന്നവർക്ക് ഒരെണ്ണം തിരഞ്ഞെടുക്കുവാൻ മുൻപ് വെള്ളപേപ്പറിൽ എഴുതി കൊടുത്തിരുന്നിടത്ത് ഇപ്പോൾ വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്‌ക്കേണ്ടി വരുന്നതിനെ മാത്യു ചോദ്യം ചെയ്യുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സി പി എം യൂടൂബ് ചാനലിലെ ട്രൂ സ്റ്റോറിയിൽ കൂടി രാജേഷ് പറഞ്ഞത് എന്ന് വ്യക്തം.
യുഡിഎഫ് ഭരണകാലത്തിന്റെ ആദ്യ നാലു വർഷം 123104 പേർക്ക് നിയമനം നൽകി എന്ന് എംബി രാജേഷ് പറയുന്നു. ഇതോടൊപ്പം അഞ്ചു വർഷത്തെ കണക്ക് പറഞ്ഞില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. 154 238 എന്നാണത്. ഇതിനു പുറമേ 10000 പേർക്ക് അദ്ധ്യാപക പാക്കേജിൽ ജോലി നൽകി. 2799 ഭിന്ന ശേഷിക്കാർക്ക് ജോലി നൽകി. 3000 കെഎസ്ആർടിസി ജീവനക്കാരെ സ്ഥിര നിയമനം നൽകി 108 പേർക്ക് സ്പോർട്സ് ക്വാട്ടയിലും ജോലി നൽകിയിരുന്നു. ആകെ 16000 പേർക്ക് ഇത്തരത്തിൽ നിയമനം നൽകി. ഇത് രാജേഷിന്റെ കണക്കിൽ വരാത്തതാണോ അറിയാത്തതാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.
ഇടതു സർക്കാർ കഴിഞ്ഞ നാലു വർഷത്തിൽ അധികമായി സൃഷ്ടിച്ചത് 16508 തസ്തികകളാണെന്ന് രാജേഷ് പറയുന്നു. അതേ സമയം ധനമന്ത്രി മറ്റൊരു സാഹചര്യത്തിൽ പറഞ്ഞത് 20000ൽ പരം തസ്തികകൾ സർക്കാർ ഉണ്ടാക്കി എന്നാണ്. പ്രചാരണങ്ങളുടെ വസ്തുതകൾ അന്വേഷിക്കാനെന്ന പേരിൽ വിഡിയോ നിർമ്മിക്കുന്ന രാജേഷ് ധനമന്ത്രി പറഞ്ഞത് കള്ളമാണെന്നു കൂടി ജനങ്ങളോടു പറയണം. ലോക്ഡൗൺ കാലഘട്ടത്തിൽ 55 റാങ്ക് ലിസ്റ്റ് വന്നതായി രാജേഷ് പറയുന്നു.
പുതിയതായി 52 സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു എപ്പിസോഡിൽ പറയാമെന്നു വ്യക്തമാക്കുന്ന രാജേഷിനോട് അതു വേണ്ട ഒരു കമന്റായെങ്കിലും ഇപ്പോൾ പറയണമെന്നാണ് ആവശ്യം. ഇതിൽ ഒരു നിയമനമെങ്കിലും പിഎസ്‌സി ഉദ്യോഗാർഥിക്കു കിട്ടിയട്ടുണ്ടോ? ഇതിനായി സ്‌പെഷൽ റൂൾ സർക്കാർ പാസാക്കിയിട്ടുണ്ടോ എന്ന് കൂടി പറഞ്ഞു പോകാമെന്നും മാത്യു കുഴൽ നാടൻ വിഡിയോയിൽ പറയുന്നു.
ഇത് തന്നെയാണ് സൈബർ യുദ്ധത്തിനായി ഇടത് അണികൾ ഉപയോഗിച്ച് വരുന്നതും കൊറോണയുടെയും, പ്രകൃതി ദുരന്തങ്ങളുടെയും അലയൊലിയിൽ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളും ,പ്രതിഷേധങ്ങളും ജനശ്രദ്ധയിൽ നിന്നും തിരിഞ്ഞ സമയത്താണ് സർക്കാരിനെ ന്യായീകരിച്ചു രക്ഷപ്പെടുവാൻ മാർക്സിസ്റ്റ് പാർട്ടി തയ്യാറായതും വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന പുതു തലമുറ നേതാവ് കുഴൽനാടൻ ഉരുളക്ക് ഉപ്പേരിയായി തിരിച്ചടിച്ചതും….