ഡോ.മാത്യു കുഴൽനാടൻ
എംബി രാജേഷ് അറിയാൻ,..സ്പ്രിംഗ്ലറിൽ സർക്കാരിന്റെ മലക്കം മറിച്ചിലിന്റെ ജാള്യത മറക്കാൻ, മനോരമയെ പുകഴ്ത്തിയും മാതൃഭൂമിയെ ഇകഴ്ത്തിയും ഉള്ള അങ്ങയുടെ പോസ്റ്റ് വായിച്ചു.
സ്പ്രിംഗ്ലറിന്റെ സോഫ്റ്റ്‌വെയർ ഇനിയും ഉപയോഗിക്കുമെന്നും ഡേറ്റ സർക്കാരിന്റെ കയ്യിൽ സുരക്ഷിതമാണ് എന്ന പഴയ നിലപാടിൽ നിന്നും ഒരു മാറ്റവും ഇല്ല എന്ന് സമർത്ഥിക്കാൻ ആണല്ലോ അങ്ങ് ശ്രമിച്ചത്. എന്നാൽ പഴയ നിലപാട് എന്തൊക്കെയായിരുന്നു എന്ന് ഞാൻ ഒന്ന് ഓർമ്മിപ്പിക്കാം.
സ്പ്രിംഗ്ലർ ലോകോത്തര കമ്പനിയാണ്. സ്പ്രിങ്ക്ൾറിനെ കൂടാതെ കോവിഡിനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സ്പ്രിംഗ്ലറിന്റെ കയ്യിൽ ഡേറ്റ സുരക്ഷിതമാണ്. ഡേറ്റ സുരക്ഷിതമാക്കാൻ വേണ്ട എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നൊക്കെയായിരുന്നു. സ്പ്രിംഗ്ലറുമായി ഏർപ്പെട്ട കരാർ സമഗ്രമാണ്, ഡേറ്റാ സുരക്ഷയ്ക്ക് വേണ്ട എല്ലാ നടപടികളും കരാറിലുണ്ട്. ഈ കാര്യങ്ങളാണ് സർക്കാർ കഴിഞ്ഞ വട്ടം കോടതിയിൽ ഘോരഘോരം വാദിച്ചതും കഴിഞ്ഞ സത്യവാങ്മൂലത്തിൽ പ്രസ്താവിച്ചതും.
എന്നാൽ ഇപ്പോഴത്തെ നിലപാട്. സ്പ്രിംഗ്ലറിന്റെ സോഫ്റ്റ്‌വെയർ മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. സ്പ്രിംഗ്ലറിനോ അവരുടെ ജോലിക്കാർക്കോ ഡേറ്റ ആക്സസ് ചെയ്യാൻ കഴിയില്ല. ഡേറ്റ സ്പ്രിംഗ്ലറിനു കൈമാറുന്നില്ല. എന്തെങ്കിലും ഡേറ്റ സ്പ്രിംഗറുടെ കൈയിൽ ഉണ്ടെങ്കിൽ അത് നശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, നശിപ്പിച്ചിട്ടുണ്ട് എന്നവർ അറിയിച്ചിട്ടുണ്ട്. ഡേറ്റ സ്റ്റോർ ചെയ്യുന്നത് സിഡിറ്റിന്റെ കീഴിൽ തന്നെയാണ്.
ഇതാണ് ഒരു മാറ്റവുമില്ല എന്ന് അങ്ങ് പറയുന്നത്. ഇനി ഞാൻ പറയുന്നത് വിശ്വാസമല്ലെങ്കിൽ, കഴിഞ്ഞ 25 ആം തീയതിയിലെ, അങ്ങയുടെ പ്രിയ പത്രമായ, ദേശാഭിമാനിയിൽ ധനകാര്യമന്ത്രിയുമായുള്ള ചോദ്യോത്തരത്തിൽ മന്ത്രി പറഞ്ഞ കാര്യം ഉണ്ട്. സ്പ്രിംഗ്ലർ തരുന്നത് സോഫ്റ്റ്‌വെയർ മാത്രമല്ല, അവരാണ് ഡേറ്റ വിശകലനം ചെയ്യുന്നതും അതിന്റെ റിസൾട്ട് തരുന്നതും. SAS ൽ നിന്നും SAP ആയി മാറി എന്ന് ചുരുക്കം. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ, ജാള്യത മറക്കാൻ വെറുതെ മാതൃഭൂമിയുടെ നെഞ്ചത്ത് കയറാൻ നിൽക്കണ്ട.