കൊച്ചി:ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ചേക്കാറാനൊരുങ്ങി മുന്‍ യൂത്ത കോണ്‍ഗ്രസ്സ് നേതാവ് മാത്യൂ കുഴല്‍നാടന്‍.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് തുടങ്ങും മുന്‍പ് തന്നെ തനിക്ക് കേരളത്തില്‍ ഒരു സീറ്റ് വേണമെന്ന് അദ്ധേഹം ഹൈക്കമാന്റിനെ അറിയിച്ചതായാണ് വിവരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാത്യൂ ഡല്‍ഹി ക്ന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ വക്താവായിരുന്നു മാത്യൂ.2014ല്‍ ആ സ്ഥാനത്ത് നിന്ന് അദ്ധേഹത്തെ ഒഴിവാക്കിയതായും ആരോപണമുയര്‍ന്നിരുന്നു.എന്താണ് യൂത്ത് കോണ്‍ഗ്രസ്സ് ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.എന്തായാലും രാഹുല്‍ ഗാന്ധി കൊടുക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ ഇദ്ധേഹവും ഉണ്ടാകുമെന്നാണ് തലസ്ഥാനത്തു നിന്നുള്ള വിവരം.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്ന് മത്സരിക്കാനാണ് മാത്യൂ ആലോചിക്കുന്നതെന്നും സൂചനയുണ്ട്.പെരുമ്പാവൂരിലാനെങ്കില്‍ സഭയുടെ മികച്ച പിന്തുണ അദ്ധേഹത്തിന് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.സിപിഎമ്മിലെ സാജു പോളാണ് ഇപ്പോള്‍ പെരുമ്പാവൂരിലെ എംഎല്‍എ.അദ്ധേഹം തന്നെ ഒരു തവണ കൂടി മത്സര രംഗത്തിറങ്ങുമെന്നും പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.മാത്യൂവിന്റെ വരവ് മണ്ഡലത്തില്‍ എന്ത് പ്രതികരണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കുന്നുണ്ട്.
എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കെതിരായി പെരുമ്പാവൂര്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുകയാണെന്നാണ് റിപ്പോര്‍ട്ട്.കുഴല്‍നാടന്റെ വരവ് ഏറെക്കാലം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചവരെ തഴയുന്നതിന് തുല്യമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.ഗ്രൂപ്പ് ഭേതമന്യേ ഇതിനെ ചെറുക്കാനാണ് യൂത്ത കോണ്‍ഗ്രസ്സ് അടക്കമുള്ളവരുടെ തീരുമാനം.അതേസമയം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇത് വരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കെപിസിസിയുടെ പ്രതികരണം.ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നാണ് അവരുടേയും നിലപാട്.