രാജ്മോഹൻ ഉ​ണ്ണി​ത്താന് കുരുക്ക് മുറുകി!പറയാൻ പാടില്ലായിരുന്നെന്നു നേതാക്കൾ;എഐസിസി വിശദീകരണം തേടി.

ത​ല​ശേ​രി: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ വി​വാ​ദ അ​ഭി​മു​ഖ​ത്തെ​ക്കു​റി​ച്ച് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്ക​മാ​ൻ​ഡ് ശേ​ഖ​രി​ച്ചു.കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി എം​പി ത​ന്നെ കോ​ണ്‍​ഗ്ര​സി​നെ ഇ​ടി​ച്ചു താ​ഴ്ത്തി സം​സാ​രി​ച്ച​തു ഹൈ​ക്ക​മാ​ൻ​ഡ് ഗൗ​ര​വ​ക​ര​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സമാണ് ഉണ്ണിത്താന്റെ അഭിമുഖം ഒരു പ്ര​മു​ഖ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ പു​റ​ത്തു​വി​ട്ടത്

കോ​ണ്‍​ഗ്ര​സി​ന് ഭാ​വി​യി​ല്ല, കേ​ര​ള​ത്തി​ല്‍ തി​രി​ച്ച് വ​ര​വ് സാ​ധ്യ​മ​ല്ല, ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ലാ​ത്ത​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, ഗ്രൂ​പ്പ് വ​ള​ര്‍​ത്തു​ക മാ​ത്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം.കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്ല, ര​ണ്ട് ഗ്രൂ​പ്പു​ക​ള്‍ മാ​ത്ര​മാ​ണു​ള​ള​ത്.​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൂ​റ് ഗ്രൂ​പ്പ് നേ​താ​ക്ക​ളോ​ടു മാ​ത്ര​മാ​ണ്.​സം​ഘ​ട​നാ സം​വി​ധാ​നം ത​ക​ര്‍​ന്നു​വെ​ന്നും നി​രാ​ശ​രാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കു​ന്നു​വെ​ന്നും ബി​ജെ​പി കേ​ര​ള​ത്തി​ല്‍ വ​ള​രു​ക​യാ​ണെ​ന്നും മ​റ്റു​മാ​ണ് ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ച​ത്.​ഹൈ​ക്ക​മാ​ൻ​ഡി​നെ​ക്കു​റി​ച്ചും ഉ​ണ്ണി​ത്താ​ന്‍റെ പ്ര​തി​ക​ര​ണം രൂ​ക്ഷ​മാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞിരുന്നു . കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഉണ്ണിത്താന്‍ .തുറന്നടിച്ചു.ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറയുന്നു.

കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ മോശമാണെന്നും കേരളത്തില്‍ ബിജെപി ദിവസം തോറും വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കാസര്‍ഗോഡ് എം. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണെന്നും, കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ ഗ്രൂപ്പിനോട് മാത്രമേ താത്പര്യമുള്ളു, പാര്ട്ടിയോട് ആത്മാര്‍ത്ഥത ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വളരെ മോശമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, രണ്ട് ഗ്രൂപ്പുകളാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉള്ളത്. ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. എല്ലാവരും വ്യക്തി താല്‍പ്പര്യമുള്ളവരാണ്. ഗ്രൂപ്പ് വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.ആര്‍ക്കെങ്കിലും പാര്‍ട്ടിയോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എനിക്ക് ഉറപ്പ് പറയാമായിരുന്നു ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന്.ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ടൈംസ് നൗ ചാനലിനോട് നല്‍കിയ അഭിമുഖത്തിലാണ്ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന പുറത്ത് വന്നിരുന്നത് .

Top