രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണം. രാഹുല്‍ ഈശ്വര്‍ തന്നെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റലെത്തിച്ച് ശാരീരികമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ സമരം നയിക്കുന്ന രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
ഈ അവസരത്തിലാണ് യുവതിയുടെ വെളിപ്പെടുത്തലും എത്തുന്നത്. ഇഞ്ചിപ്പെണ്ണ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് വെളിപ്പെടുത്തൽ പരസ്യപ്പെടുത്തിയത്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്.
വര്‍ഷം 2003-04 ലാണ് വെളിപ്പെടുത്തലിന് ആധാരമായ സംഭവം നടക്കുന്നത്. യുവതി പറയുന്നത് ഇങ്ങനെ: അന്ന് പന്ത്രണ്ടാം ക്ലാസ് പാസായി നില്‍ക്കുന്ന സമയത്ത് തിരുവനന്തപുരത്ത് വച്ചാണ് രാഹുല്‍ ഈശ്വറിനെക്കുറിച്ച് കേള്‍ക്കുന്നത്. അയാളന്ന് ഏഷ്യാനെറ്റ് ചാനലില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പുകളെക്കുറിച്ചും സഹ ജീവിതത്തെക്കുറിച്ചുവരെ അയാള്‍ പറഞ്ഞിരുന്നു. ഇത്തരം പുരോഗമനപരമായ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നതിനാല്‍ അയാളെ പരിചയപ്പെട്ടു അങ്ങനെ ഒരാളുടെ സുഹൃത്താകുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം രാഹുല്‍ ഈശ്വര്‍ അയാളുടെ വീട്ടിലേക്ക് എന്നെ ക്ഷെണിച്ചു. അയാളുടെ അമ്മയെ പരിചയപ്പടാമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാമെന്നും പറഞ്ഞു. അയാളുടെ ഫ്‌ലാറ്റിലേക്കാണ് എന്നെ ക്ഷണിച്ചത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപമുള്ള ഫ്‌ലാറ്റിലേക്ക് അമ്മയേയും അയാളെയും സന്ദര്‍ശിക്കാനായി ഞാന്‍ പോയി. ഞാന്‍ അന്നൊരു ആര്‍ട്ടിസ്റ്റായി എന്റെ കരിയര്‍ തുടങ്ങുന്ന കാലമായിരുന്നു.
ഞാന്‍ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് മനസിലാക്കിയത് അയാളുടെ അമ്മ അവിടെ ഇല്ല എന്നത്. അന്നത്തെ ചെറിയ പ്രായത്തില്‍ ചെറിയൊരു പേടി എന്നില്‍ ഉണ്ടായി. എന്നാല്‍ അമ്മ ഇപ്പോള്‍ പുറത്ത് പോയതേ ഉള്ളൂ എന്നും പെട്ടെന്ന് മടങ്ങി വരുമെന്നും പറഞ്ഞു. തടര്‍ന്ന് അയാള്‍ അശ്ലീല രംഗങ്ങളുള്ള ഒരു സിനിമ എനിക്കായി വച്ചു തന്നു. ഇതെന്നെ വളരെ അസ്വസ്ഥയാക്കി.
തുടര്‍ന്ന് അയാള്‍ ആ ഫ്‌ലാറ്റ് ചുറ്റിക്കാണാന്‍ എന്നെ ക്ഷണിച്ചു. അയാള്‍ ഒരു റൂം കാണിച്ചിട്ട് അത് തന്റെ ബെഡ് റൂമാണെന്ന് പറഞ്ഞ് എന്നെ തൊടാനും ചുംബിക്കാനും ശ്രമിച്ചു. എന്ത ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അയാളെന്നെ കുടുക്കിയതാണെന്ന് മനസിലായി. അയാളില്‍ നിന്നും മാറി ഞാന്‍ നോ പറഞ്ഞു. അയാള്‍ വീണ്ടും ഇത്തരത്തില്‍ ശ്രമം നടത്തിയപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം അവിടെ നിന്നും ഇറങ്ങി വന്നു. പിന്നീടാണ് അയാള്‍ ഇതുപോലെ പെണ്‍കുട്ടികളെ കൗശലം ഉപയോഗിച്ച് ശ്രമിക്കുന്ന ആളാണെന്ന് മനസിലായത്.
ഇന്ന് എവിടെ നോക്കിയാലും രാഹുല്‍ ഈശ്വറിനെ കാണാം. എന്നാല്‍ അയാള്‍ പറയുന്നതും ചെയ്യുന്നതിലും കള്ളത്തരമുണ്ടെന്ന് എനിക്ക് സംശയമുണ്ട്.