ഞാൻ മോഡേൺ വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി? ചോദ്യവുമായി നടി മീര നന്ദന്‍

എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി എന്ന നടിയും റേഡിയോ ജോക്കിയുമായ മീര നന്ദൻ ചോദിക്കുന്നു .മുല്ലയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 17 വയസാണ്. ഇപ്പോള്‍ 30 വയസായി. ഇതിനിടയില്‍ സ്വാഭാവികമായും ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലുണ്ടാകുന്ന വ്യത്യാസം എനിക്കുമുണ്ടായിട്ടുണ്ട്. അന്നൊക്കെ ഒരു മോഡേണ്‍ ഡ്രസിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ ഇത്രയും വൈറലാകില്ലായിരുന്നു.

എനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടന്‍ ലുക്കിലുള്ളതായിരുന്നു. അതുകൊണ്ട് അത്തരം വേഷങ്ങളിലാണ് പ്രേക്ഷകര്‍ എന്നെ കണ്ടിട്ടുള്ളത്. പക്ഷേ അവരാരും ഞാന്‍ ലൊക്കേഷനിലെത്തുന്നത് കണ്ടിട്ടില്ല. പൊതുവെ കാഷ്വല്‍ ഡ്രസണിയാനാണ് താല്‍പര്യം.മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീര നന്ദന്‍. അഭിനയത്തിന് താല്‍ക്കാലിക അവധി നല്‍കി ദുബായില്‍ ആര്‍.ജെ ആയി പ്രവാസ ജീവിതം ആസ്വദിക്കുകയാണ് താരം. ഫ്ളൈയിംഗ് ടു ദുബായ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 ലാണ് ദുബായിലെ റേഡിയോ റെഡ് എഫ്. എമ്മില്‍ റേഡിയോ ജോക്കിയായി ജോയ്ന്‍ ചെയ്യുന്നത്. അതുവരെ ഞാന്‍ വീട്ടുകാരെ വിട്ട് മാറി നിന്നിട്ടുണ്ടായിരുന്നില്ല. ഷൂട്ടിന് പോകുമ്പോഴും അമ്മ ഒപ്പമുണ്ടാകും. അതുകൊണ്ടാവാം വീട്ടില്‍ നിന്ന് മാറി ദൂരെ സ്ഥലത്ത് നില്‍ക്കുന്നു എന്ന ഫീലൊന്നും തോന്നിയിട്ടില്ല.
ആദ്യത്തെ ആറുമാസം ശരിക്കും ബുദ്ധിമുട്ടി. പിന്നീട് ദുബായ് ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങി. ജോലിയും മറ്റു തിരക്കുകളുമൊക്കെയായപ്പോള്‍ സങ്കടമൊക്കെ മാറി. ഇപ്പോള്‍ ഹാപ്പിയാണ്. ഇവിടെ വന്ന സമയത്ത് കുക്കിംഗ് അറിയില്ലായിരുന്നു. ആദ്യത്തെ ഒരുമാസം അമ്മ കൂടെ നിന്നു പാചകമൊക്കെ പഠിപ്പിച്ചു. പിന്നീട് എന്തെങ്കിലും ആവശ്യം വന്നാല്‍ അമ്മയെ വീഡിയോ കോള്‍ ചെയ്യും. ഇപ്പോള്‍ യൂട്യൂബ് നോക്കിയാണ് പാചകം. പിന്നെ നാട്ടിലെ ഡിഷസൊക്കെ അതേ രുചിയോടെ കിട്ടുന്ന റെസ്റ്റോറന്റുകളുമിവിടെയുണ്ട്.

തനിയെ ജീവിക്കുന്നത് വളരെ വലിയൊരു എക്സ്പീരിയന്‍സാണ്. മാതാപിതാക്കള്‍ക്കൊപ്പം അവരുടെ തണലില്‍ ജീവിക്കുമ്പോള്‍ പഠിക്കാത്ത പല കാര്യങ്ങളും പഠിക്കും. കൊറോണയ്ക്കു മുമ്പുവരെ അച്ഛനേയും അമ്മയേയും മിസ് ചെയ്യുന്നു എന്ന് തോന്നിയാല്‍ വീക്കന്‍ഡാകുമ്പോഴേക്കും നാട്ടിലേക്ക് പോകും. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുകയും ചെയ്യും. ഇപ്പോഴതല്ലല്ലോ അവസ്ഥ. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ദുബായിലെത്തിയശേഷം ഇതാദ്യമായിട്ടാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് ഇടവേള വന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്.

ദുബായില്‍ ലോക്ഡൗണായപ്പോഴും ഞാന്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഓഫ് ടൈമില്‍ നെറ്റ്ഫ്ളിക്സില്‍ സിനിമകളും സീരീസുമൊക്കെ കണ്ടുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ ഒറ്റയ്ക്കുള്ള ലൈഫ് ബോറായി. സാധാരണ വീക്കെന്‍ഡില്‍ സുഹൃത്തുക്കളുമൊത്തൊരു ഔട്ടിംഗ് പതിവാണ്. എങ്കിലും നല്ല രീതിയില്‍ കൊറോണയെ അതിജീവിക്കാന്‍ ഇവിടുത്തെ ഗവണ്‍മെന്റിന് കഴിഞ്ഞു. പ്രതിരോധം എങ്ങനെയാവണമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ യു.എ.ഇ ഗവണ്‍മെന്റിന് കഴിയുന്നുണ്ട്.

വളരെ ചലഞ്ചിംഗായ ജോലിയാണ് റോഡിയോ ആങ്കറുടേത്. ഒരുപാട് ഇഷ്ടപ്പെട്ടാണ് ഞാനീ ജോലി സ്വീകരിച്ചത്. ആളുകളെ ബോറടിപ്പിക്കാതെ കൊണ്ടുപോകുക എളുപ്പമല്ല. ഫാസ്റ്റ് മൂവിംഗ് ലൈഫാണ് ദുബായിലേത്. ആളുകളുടെ സമയത്തിന് അത്രമാത്രം വിലയുണ്ട്. അവര്‍ അഞ്ചുമിനിറ്റ് എവിടെയെങ്കിലും സ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ അതത്രമാത്രം ആകര്‍ഷകമായിരിക്കണം.

ഞാന്‍ വര്‍ക്ക് ചെയ്യുന്ന എഫ്.എമ്മില്‍ എനിക്കവര്‍ സ്വതസിദ്ധമായി സംസാരിക്കാനുള്ള അനുവാദം തന്നിട്ടുണ്ട്. സാധാരണ ശൈലിയില്‍ ഞാന്‍ എപ്പോഴും സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് പരിപാടികളും അവതരിപ്പിക്കാറ്. പിന്നെ ഇവിടെ എന്റര്‍ടൈയ്ന്‍മെന്റ് പ്രോഗ്രാമുകളാണ് കൂടുതല്‍. അതുകൊണ്ട് നമുക്ക് വളരെ എക്‌സ്പ്രസീവായി സംസാരിക്കാം സ്വന്തം ശൈലിയില്‍ തന്നെ.

സന്തോഷം പകരുന്ന, പോസിറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നവരാണ് ആര്‍.ജെ. നമുക്കെത്ര സങ്കടമുണ്ടായാലും സ്ട്രെസുണ്ടായാലും ഓണ്‍ എയര്‍ വരുമ്പോള്‍ അതെല്ലാം മാറ്റി വച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ വേണം ഓരോ ശ്രോതാവിനെയും കേള്‍ക്കാന്‍.ലോക്ഡൗണ്‍ സമയങ്ങളിലാണ് നമ്മുടെ ശബ്ദവും വാക്കുകളും മറ്റൊരാള്‍ക്ക് എങ്ങനെയൊക്കെ ആശ്വാസം പകരുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ആ സമയത്ത് പ്രവാസികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അവര്‍ വിളിക്കുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി നല്‍കി മൂഡ് മാറ്റേണ്ട ആളുകളാണ് ഞങ്ങള്‍.

സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊക്കെ റേഡിയോ ഇന്റര്‍വ്യൂകളില്‍ നിന്ന് ക്ഷണം വരുമ്പോള്‍ ഞാനതൊക്കെ സ്വീകരിക്കാറുണ്ട്. അവിടുത്തെ കാര്യങ്ങള്‍ കാണാനും അറിയാനും താല്‍പര്യമായിരുന്നു. ഇവിടെ വന്നശേഷം കുറേക്കൂടി ഇഷ്ടമായി. ജീവിതത്തില്‍ ആഗ്രഹിച്ച് സംഭവിച്ച കാര്യങ്ങള്‍ കുറവായിരുന്നു. ഈ ജീവിതം ഞാന്‍ നേടിയെടുത്തതാണ്.

മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് നേരെ ദുബായിലെത്തുകയായിരുന്നു. പിന്നെ സിനിമ ചെയ്യാന്‍ മടിയായി. എന്നിട്ടും സ്റ്റുഡിയോയില്‍ നിന്ന് ചെറിയ ബ്രേക്കെടുത്ത് സിനിമ ചെയ്തു. നാട്ടിലുള്ളപ്പോള്‍ ചില കമ്മിറ്റ്മെന്റ്സിന്റെ പേരില്‍ പല സിനിമകളിലും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെടാതിരുന്നപ്പോഴാണ് എന്തിനാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്നു ചിന്തിച്ചത്. പക്ഷേ നല്ലൊരു കഥയും കഥാപാത്രവും എന്നെ തേടിയെത്തിയാല്‍ ഉറപ്പായും കമ്മിറ്റ് ചെയ്യും.

ചുരുക്കം ഫ്രണ്ട്‌സേ ഉള്ളൂവെങ്കിലും സൗഹൃദം എപ്പോഴും വീക്ക്‌നെസ്സാണ്. എനിക്കേറ്റവും സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് എനിക്ക് അറ്റന്‍ഷന്‍ തരുന്നില്ല എന്നു തോന്നുമ്പോഴാണ്. പക്ഷേ അവര്‍ മനപൂര്‍വം അങ്ങനെ ചെയ്യാറില്ല. ഞാന്‍ തന്നെ ഓരോന്നങ്ങനെ ആലോചിക്കാറാണ് പതിവ്. അത് എന്റെ ഫ്രണ്ട്‌സിന് നന്നായിട്ട് അറിയുകയും ചെയ്യാം. ദുബായില്‍ കൂടെ ജോലി ചെയ്യുന്നവരിലും നല്ല ഫ്രണ്ട്‌സുണ്ട്.

ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു ഗായിക ആകണമെന്നുള്ളത്. ഞാന്‍ പാട്ട് പഠിച്ചിരുന്നു. ഒരുപാട് വേദികളിലും ഒരു സിനിമയിലും പാടി.അടുത്തിടെ സുഹൃത്ത് നിര്‍ബന്ധിച്ചപ്പോള്‍ ഒരു കവര്‍ സോങ് ചെയ്തിരുന്നു. കുറേതവണ പ്രാക്ടീസ് ചെയ്താണത് പാടിയത്. റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ വീഡിയോ സോങ് ആയി ചെയ്താലോ എന്ന് തോന്നി. അങ്ങനെ പ്രതീക്ഷിക്കാതെ ഒരു കവര്‍ സോങ് ചെയ്തു.
ഇപ്പോള്‍ പ്രാക്ടീസൊക്കെ കുറവാണ്. ഇടയ്ക്കൊക്കെ ഒരു പാട്ട് പാടി തരാന്‍ അമ്മ പറയും. ഒരു പാട്ട് പാടി അമ്മക്ക് അയച്ചു കൊടുക്കും. അതോടെ അമ്മ ഹാപ്പിയാകും.

സമയമാകുമ്പോള്‍ നടക്കും. ഞാനിപ്പോള്‍ കല്യാണം കഴിക്കണ്ട എന്നു വിചാരിച്ചാലും സംഭവിക്കണ്ടതാണെങ്കില്‍ സംഭവിക്കും. എന്നാലിപ്പോള്‍ കല്യാണം കഴിച്ചേക്കാം എന്നു വിചാരിച്ചാല്‍ അതിനുള്ള സമയമായില്ലെങ്കില്‍ നടക്കുകയുമില്ല. മനസിനിണങ്ങിയ ഒരാള്‍ വരട്ടെ; അപ്പോള്‍ നോക്കാം. എന്തായാലും അടുത്തൊന്നും നടക്കില്ലെന്ന് തോന്നുന്നു.

Top