അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ് കത്തോലിക്ക വിശ്വാസി:റിപ്പോര്‍ട്ടുമായി ഡെയിലി മെയില്‍

വത്തിക്കാന്‍ സിറ്റി: ജോണ്‍ എഫ്. കെന്നഡിക്കും, അദ്ദേഹത്തിന്റെ ഭാര്യയായ ജാക്കിക്കും ശേഷം വൈറ്റ്ഹൗസില്‍ താമസിക്കുന്ന ആദ്യത്തെ കത്തോലിക്ക മെലാനിയ ട്രംപാണെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയിലി മെയില്‍. ഇന്നലെ മാര്‍പാപ്പയുമായുള്ള കൂടികാഴ്ചക്കു ശേഷം അമേരിക്കയുടെ പ്രഥമവനിത കത്തോലിക്ക വിശ്വാസിയാണെന്ന കാര്യം മെലാനിയയുടെ ഔദ്യോഗിക വക്താവായ സ്റ്റെഫാനി ഗ്രിഷാം തങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞുവെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്തയുടെ ലിങ്കിനെ ഉദ്ധരിച്ച് മെലാനിയയെ പറ്റിയുള്ള വീക്കിപീഡിയ പേജിലും കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിട്ടുണ്ട്.

നേരത്തെ പരിശുദ്ധപിതാവുമായുള്ള സന്ദര്‍ശനത്തിനിടെ മെലാനിയ തന്റെ കൈയ്യിലുള്ള ജപമാല മാര്‍പാപ്പയെ കൊണ്ട് വെഞ്ചിരിപ്പിച്ചിരിന്നു. വത്തിക്കാനില്‍നിന്നും യാത്രപറഞ്ഞ്, ഇറ്റാലിയന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കായി റോമിലുള്ള പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലേയ്ക്കു യാത്രതിരിച്ച സമയത്ത് മെലാനിയ ട്രംപ് ഉണ്ണിയേശുവിന്‍റെ നാമത്തില്‍ വത്തിക്കാന്‍റെ കീഴില്‍ റോമിലുള്ള കുട്ടികളുടെ ആശുപത്രിയും ഗവേഷണകേന്ദ്രവും സന്ദര്‍ശിച്ചിരിന്നു. അവിടത്തെ പരിശുദ്ധ മാതാവിന്റെ രൂപത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് മെലാനിയ പ്രാര്‍ത്ഥിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുന്ന കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച സമയം തനിക്ക് മറക്കുവാന്‍ കഴിയുകയില്ലായെന്നും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അനുദിനം പ്രാര്‍ത്ഥിക്കുമെന്നും സന്ദര്‍ശനത്തിന് ശേഷം മെലാനിയ ട്രംപ്‌ വ്യക്തമാക്കി.mil3 മെലാനിയ കത്തോലിക്കയാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും എന്നാണ് അവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന കാര്യം വ്യക്തമല്ല. സ്ലോവേനിയായിലെ ഒരു കമ്മ്യൂണിസ്റ്റ്കാരനായിരുന്നു മെലാനിയയുടെ പിതാവ്. ഇതിനാല്‍ തന്നെ അദ്ദേഹത്തിനോ കുടുംബത്തിനോ മതവുമായി അടുത്തബന്ധം ഉണ്ടായിരിന്നില്ലായെന്നാണ് വിലയിരുത്തപ്പെടുന്നത്.mil4

പ്രിസ്ബിറ്റേറിയന്‍ അംഗമായ ഡൊണാള്‍ഡ് ട്രംപുമായി മെലാനിയയുടെ വിവാഹം നടന്നത് ഫ്ലോറിഡയിലെ എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വെച്ചായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്ലോറിഡയിലെ പ്രസിഡന്‍ഷ്യല്‍ റാലിക്കിടയില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ..” എന്ന പ്രാര്‍ത്ഥന ചൊല്ലിയ മെലാനിയ ട്രംപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു.

Top