ഉയരം കൂട്ടാൻ ഡ്രസ്സിങ്ങ് ടിപ്പുകൾ

നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയരക്കുറവ് എന്ന പ്രശ്നത്തെ മറികടക്കാം. അതുവഴി ഉയരക്കുറവ് എന്ന പ്രശ്നം അലട്ടാതെ നിങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ആരുടെയും മുമ്പിൽ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് നിൽക്കാം.

കുത്തനെ വരകളുള്ള രൂപകൽപനയുള്ള വസ്ത്രം ധരിച്ചാൽ ഉയരം തോന്നിക്കും. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാൽ നോക്കുന്നവർ സ്വാഭാവികമായും വരകളിലൂടെ കണ്ണുകൾ പായിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് നിങ്ങളുടെ മുഴുവൻ ശരീരത്തെയും എടുത്ത് കാണിക്കും. മുറിയാത്ത വരകളുള്ളതാണ് ഏറ്റവും ഉത്തമം. എഴുത്തുകളുള്ള വസ്ത്രം പ്രത്യേകിച്ച് മുകളിലേക്കും താഴേക്കും വരകളുള്ളത് ഉയരം തോന്നിക്കാനും അതിലുപരി സ്റ്റൈലിഷ് ആകാനും പറ്റിയതാണ്.

അയഞ്ഞ് കിടക്കുന്ന ഇടങ്ങളില്ലാത്ത യഥാർത്ഥ പാകമൊത്ത വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തിന് ഫിറ്റ് ആയ സ്ലിം ഫിറ്റ് തരത്തിലുള്ള വസ്ത്രം തെരഞ്ഞെടുക്കുക.

മിക്ക റെഡിമെയ്ഡ് വസ്ത്രങ്ങളും ലൂസ് ആയിരിക്കും. ഇത് പാകമൊത്ത രീതിയിൽ തയ്പ്പിച്ചെടുത്താലും മതി.

പലനിറങ്ങൾ അടങ്ങിയ വസ്ത്രം ധരിക്കാതിരുന്നാൽ നിങ്ങളുടെ ആകാരത്തെ എടുത്തുകാണിക്കും.

ഒരു നിറം മാത്രമുള്ള വസ്തം ധരിക്കുന്നത് ദൃശ്യപ്രതിബന്ധം ഒഴിവാക്കും. എല്ലാ വസ്ത്രങ്ങളും ഒരു പ്രത്യേക കള‍ർ തീമിലുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതൽ ഉയരം തോന്നിക്കും.

സ്പോർട്ട് ജാക്കറ്റോ സ്യൂട്ട് ജാക്കറ്റോ ധരിച്ചാൽ നെഞ്ച് എടുത്തുയർത്ത്കാട്ടും. ഇത് ഉയരക്കൂടുതൽ തോന്നിപ്പിക്കും. സാധാരണ ഇടുപ്പ് വരെ എത്തിച്ച് പാൻറ്സ് ധരിച്ചാൽ മതി.

അരക്കെട്ടിന് താഴേക്ക് പാൻറ്സ് താഴ്ത്തിയിടുന്നത് കാലുകൾ കൂടുതൽ ചെറുതായി തോന്നിക്കാൻ കാരണമാകും. ഉയരക്കുറവുള്ളവർക്ക് ചെറിയ കാലുകളേ ഉണ്ടാവൂ എന്നതിനാൽ മുകൾ ഭാഗം കൂടുതൽ ആകർഷകമാക്കാനാണ് നോക്കേണ്ടത്.

ഏതാനും അളവിൽ നിങ്ങളു ടെ ഉയരം കൂട്ടാം. ഉയരം കൂട്ടുന്ന ചെരുപ്പുകൾ, ലിഫ്റ്റുകൾ, കനംകൂടിയ ഇൻസോൾസ്, എലവേറ്റർ ഷൂ, കനംകൂടിയ സോളുകളുള്ള ഷൂ എന്നിവ ഇതിനായി ഉപയോഗിക്കാം. ഏതാനും ഇഞ്ച് ഉയരം കൂട്ടുന്നതിന് സഹായിക്കുന്നവയാണ് ഇവയെല്ലാം.

Top