ന്യുഡൽഹി:”സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്’. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ ശുദ്ധിയുടെയും അശുദ്ധിയുടെയും പിന്തിരിപ്പന്‍ നിലപാടുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത് വന്നിരിക്കുന്നത് . ആര്‍ത്തവ രക്തം പുരണ്ട സാനിറ്ററി നാപ്കിന്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെ എന്തുകൊണ്ട് ദൈവത്തിന്റെ വീട്ടിലേക്ക് അത് കൊണ്ടുപോകുന്നുവെന്ന് സ്മൃതി ഇറാനി. പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അശുദ്ദമാക്കാന്‍ ആര്‍ക്കും അവകാശമില്ല. മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പറഞ്ഞു.”ഒരിക്കൽ അന്തേരിയിലെ അഗ്നിക്ഷേത്രത്തിൽ പോയി. എന്റെ മകൻ അകത്തുകയറി തൊഴുത് പ്രാർഥിച്ചു. ഞാൻ പുറത്തുനിന്നാണ് പ്രാർഥിച്ചത്”, സ്മൃതി പറയുന്നു. സ്മൃതിയുടെ പിന്തിരിപ്പൻ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നുകഴിഞ്ഞു.
കേന്ദ്ര മന്ത്രിയാതിനാല്‍ തനിക്ക് സുപ്രീംകോടതി വിധിയെ സംബന്ധിച്ച് പറയുന്നതിന് പരിമതികളുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം കഴിഞ്ഞ 17ന് നടതുറന്ന ശബരിമലയില്‍ യുവതികളെ പ്രവേശിക്കാതിരിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പത്തിനും 50നും ഇടിയിലുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ അമ്പലം അശുദ്ദമാകുമെന്ന നിലപാടാണ് അക്രമം നടത്തുന്നവര്‍ക്കുള്ളത്. അതേസമയം, കേന്ദ്ര ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതി വിധി വന്നതിന് ശേഷം വിധിയെ സ്വാഗതം ചെയ്ത ബിജെപി കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മൗനം തുടരുകയാണ്.
കേരളത്തില്‍ ആര്‍എസ്എസിന്റെ നേതൃത്വില്‍ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇത് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ആവശ്യപ്പെടുന്നവര്‍ക്ക് ശബരിമലയില്‍ പോകാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കും. പൊലീസിനെ വര്‍ഗീയവത്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതി വിധി എങ്ങനെയും തകര്‍ക്കണമെന്നാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.