ശ്രദ്ധിക്കാറുണ്ടോ ?ആര്‍ത്തവക്കാലത്തെ വേദന ഹാര്‍ട്ട് അറ്റാക്കിനെ പോലെ അപകടകാരി.ഒരു സ്ത്രീയുടെ ആയുസ്സില്‍ ഏകദേശം 3500 ആര്‍ത്തവ ദിനങ്ങള്‍ ഉണ്ടായിരിക്കും

അരിസ്റ്റോട്ടിലിന്റെ കാഴ്ചപ്പാടിൽ ആർത്തവ രക്തം ജീവൻ നൽകുന്ന അമൃതാണ്. അണ്ഡോൽപാദനവും, ബീജസങ്കലനവും, മനുഷ്യ ജനനം എന്നിവയുമായി ബന്ധപ്പെട്ട ആർത്തവ രക്തത്തെ ജീവൻ നൽകുന്ന അമൃത് എന്ന് വിശേഷിപ്പിക്കുവാൻ അദ്ദേഹത്തെ തോന്നിപ്പിച്ചതും ഇക്കാര്യങ്ങളാണ്. ഒരു സ്ത്രീയുടെ ആയുസ്സിൽ ഏകദേശം 3500 ആർത്തവ ദിനങ്ങൾ ഉണ്ടായിരിക്കും എന്നാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്.

അഞ്ചിൽ ഒരു സ്ത്രീയ്ക്കും ആർത്തവക്കാലത്ത് അതികഠിനമായ വേദന അനുഭവപ്പെടാറുണ്ടെന്ന് അമേരിക്കൻ അക്കാഡമി ഓഫ് ഫിസിഷ്യൻസിന്റെ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഇക്കാലത്ത് അവരനുഭവിക്കുന്ന വേദനയെ കുറിച്ച് കുടുംബത്തിലുള്ളവർ പറയാതെ അറിയുകയും ചെയ്യുന്നുണ്ട്. വീട്ടിലെ പുരുഷൻമാർക്ക് മുമ്പിൽ പോലും തുറന്നു സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം ആർത്തവം എന്ന വിഷയത്തിനു ഇനിയും ഉണ്ടായിട്ടില്ല. ആർത്തവക്കാലത്തെ വേദന ഒരു സ്വാഭാവിക അനുഭവം എന്നതിലുപരി എത്ര അപകടകാരിയാണെന്ന് പരക്കെ തിരിച്ചറിയപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. ടി.വി സ്ക്രീനിൽ ആകർഷകമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്ന സാനിറ്റാറി നാപ്കിനുകളുടെ പരസ്യങ്ങൾക്കുപരി ആർത്തവം സമ്മാനിക്കുന്ന വേദനയും അസ്വസ്ഥതയും കഠിനമാണ് എന്നു ഇനിയും പൊതുസമൂഹത്തിനു അവബോധമുണ്ടാകേണ്ടതുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർത്തവക്കാലത്തെ ശരീരവേദന ഹാർട്ട് അറ്റാക്കിനു സമമായ ശാരീരികാവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ വാദിക്കുന്നത്. ലണ്ടനിലെ യുണിവേർസിറ്റി കോളേജ് പ്രജനന വിഷയം പ്രഫസറായ ജോൺ ഗിൽബാദാണ് ഇത് സംബന്ധിച്ച വാദങ്ങൾ നിരത്തുന്നത്. ഒരേ ലക്ഷണങ്ങളുള്ള ഉദര വേദന പുരുഷൻമാരുടെ ശരീരത്തിനു സഹിക്കുവാൻ കഴിയുന്നത് 49 മിനിറ്റാണെങ്കിൽ, സ്ത്രീകളിൽ ഇത് 65 മിനിറ്റാണ്. ദിവസങ്ങളുടെ ഇടവേളകളിൽ ഇത്തരം പേശിവലിവും, വേദനയും അനുഭവിക്കുന്ന സ്ത്രീ ശരീരം പ്രസവവേദനയെ ഉൾക്കൊള്ളാൻ സ്വഭാവികമായി പ്രാപ്തമാകുകയാണ്. ഒരു മനുഷ്യ ശരീരത്തിനു താങ്ങാവുന്ന പരമാവധി വേദന 45 ഡെൽ ആയിരിക്കെ, പ്രസവ സമയത്ത് സ്ത്രീകൾ 57 ഡെൽ വേദനയാണ്.അതായത് 20 എല്ലുകൾ ഒരേ സമയം ഒടിയുന്ന വേദനയാണത്. ഈ വേദന അനുഭവിക്കുവാൻ സ്ത്രീ ശരീരം സ്വാഭാവികമായി തയ്യാറെടുക്കുന്നതാണ് ആർത്തവക്കാലത്തെ വേദനയും.

ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്കു കാരണമാകുന്നത്. തൻമൂലം അടിവയറ്റിലെ പേശികൾ വലിഞ്ഞുമുറുകുകയും, രക്തധമനികൾ ചുരുങ്ങുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുകയും, ശരീരം അസ്വസ്ഥമാകുകയും ചെയ്യുന്നു. ഹാർട്ട് അറ്റാക്കിലും സമാനമായ സാഹചര്യങ്ങളാണ് ഉള്ളത്. ഹൃദയസ്തംഭനം ഉണ്ടാകുന്ന ഒരു രോഗിക്ക് കൃത്രിമ ശ്വാസോച്ഛാനവും, ഹൃദയത്തിനു ചെറിയ ബാഹ്യ സമ്മർദ്ദങ്ങൾ നൽകുന്നതും രക്തധമനികളുടെ വികസനത്തിനും, ഓക്സിജന്റെ ലഭ്യതയ്ക്കും വേണ്ടിയാണ്. ആർത്തവക്കാലത്ത് ഗർഭപാത്രത്തിലുണ്ടാകുന്ന വേദന ഹാർട്ട് അറ്റാക്കിനു തുല്യമാണ് എന്ന നിഗമനത്തിലെത്തുന്നത് തന്നെയാണ്.

എന്നാൽ, എല്ലാ സ്ത്രീകൾക്കും ആർത്തവക്കാലത്തെ വേദന ഒരു പോലെയായിരിക്കില്ല. ശരീരം ഈ പ്രക്രിയയെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അത്.

ആർത്തവ വേദന അതിരൂക്ഷമാകുമ്പോൾ ചുരുണ്ടു കിടന്നു വേദന കടിച്ചമർത്താൻ ശ്രമിക്കുന്ന പെൺകുട്ടികൾ അൽപ്പം കൂടി പരിഗണന അർഹിക്കുന്നുണ്ട്. വേദന അസഹനീയമായ തോതിലേക്ക് മാറുന്നുവെങ്കിൽ വൈദ്യസഹായം തേടുവാനും മടിക്കരുത്. ആർത്തവം ഒരു ശാരീരികാവസ്ഥയാണ്, ഹാർട്ട് അറ്റാക്കിനോളം അപകടകരമായ അവസ്ഥ.

Top