അബുദാബിയില്‍ മെര്‍സ് രോഗം പടരുന്നു; വര്‍ഷങ്ങളായി രോഗം വന്ന് 100കണക്കിനാളുകള്‍ മരിച്ചു; പ്രവാസികള്‍ ആശങ്കയില്‍

eight_col_mer

അബിദാബി: പ്രവാസികളെ ഭീതിയിലാഴ്ത്തി മെര്‍സ് രോഗം വീണ്ടും പടരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് മെര്‍സ് രോഗം പിടിപ്പെട്ട് ഒട്ടേറെ പേര്‍ മരിച്ചതാണ്. വീണ്ടും മെര്‍സ് രോഗം സ്ഥിരീകരിച്ചതോടെ പ്രവാസികള്‍ ആശങ്കയിലാണ്. ഹെല്‍ത്ത് അതോറിറ്റി അബിദാബിയാണ് രോഗം സ്ഥിരീകരിച്ചത്.

സാര്‍സിനോളം ഭീകരമല്ലെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ലെങ്കില്‍ മെര്‍സ് മൂലവും മരണം സംഭവിക്കാം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയ്ക്ക് മികച്ച രീതിയില്‍ ലഭ്യമാകുന്ന എല്ലാ ചികിത്സയും നല്‍കുമെന്നും അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mers_zbde

ലോകാരോഗ്യ സംഘടനയില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അബുദാബി ഹെല്‍ത്ത് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

Top