മോസ്‌കോ :അർജന്റീന ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്നിയിലെ നൊവ്ഗൊരാഡ് സ്റ്റേഡിയത്തിൽ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തിൽ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി.അതെ ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അർജന്റീന ഇതല്ല. റഷ്യൻ മണ്ണിൽ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അർജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തിൽ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകൾ.
ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാൻ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ േനടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെടെയുള്ളവർ തീർത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴൽ മാത്രമായിരുന്നു കളത്തിലെ അർജന്റീന. ഈ തോൽവിയോടെ അർജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴൽ വീണു. അതേസമയം, ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതിൽ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പർതാരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ അടിച്ചുകയറ്റുകയും ചെയ്തു.ഈ ജയത്തോടെ ലോകകപ്പിൽ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത് .രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അർജന്റീനയുടെ അടുത്ത കളി. അതിൽ അവർ ജയിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ട് മത്സരങ്ങളും തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കിൽ 2002നുശേഷം ഒരിക്കൽക്കൂടി ഒന്നാം റൗണ്ടിൽ തന്നെ ഒന്നാം റൗണ്ടിൽ തന്നെ തോറ്റു മടങ്ങേണ്ടിവരും മെസ്സിപ്പടക്ക്