രാജ്യത്ത് എല്ലാ മേഖലകളിലും മീ ടൂ അലയടിക്കുകയാണ്. ഇപ്പോള്‍ മീ ടു രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നു. കേന്ദ്ര മന്ത്രി എംജെ അക്ബറിന് പിന്നാലെ കോണ്‍ഗ്രസ് വിദ്യാര്‍ഥി നേതാവ് രാജിവെച്ചു. വിവാദത്തില്‍ കുടുങ്ങിയ എന്‍എസ് യു(ഐ)ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയിലാണ് രാജി. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസിനും പരാതി നല്‍കിയിരുന്നു.
മൂന്നംഗ കമ്മിറ്റിയെ രാഹുല്‍ ഗാന്ധി നിയോഗിക്കുകയും അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് രാജി. തിങ്കളാഴ്ചയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാവായ ഫൈറോസ് ഖാന്‍ രാജി രാഹുല്‍ ഗാന്ധിക്ക് അയച്ചത്. ഫെറോസ് ഖാന്റെ രാജി രാഹുല്‍ ഗാന്ധി സ്വീകരിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക തന്നെയായിരുന്നു ഫൈറോസ് ഖാനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത്.
—