ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പത്തനംതിട്ടയില്‍ ബംഗാളി സ്വദേശി പിടിയില്‍

rape

പത്തനംതിട്ട: ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുക്കൊണ്ടുപോയി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പത്തനംതിട്ട കൊന്നിയിലാണ് 50വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നെടുമ്പാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ തൊഴിലാളിയാണ് പ്രതിബ്. മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയെ ഇന്നലെ രാത്രി 12 മണിയോടെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടോര്‍ച്ച് അടിച്ചതോടെ പ്രതി ലേബര്‍ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലേബര്‍ ക്യാമ്പിലെത്തി പ്രതിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top