ദുബായ് : കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന് അല്‍ഐന്‍ കോടതി ശിക്ഷ വിധിച്ചു.ഒരുമാസം തടവും നാടുകടത്തലുമാണ് ശിക്ഷ. നേരത്തെ 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ ബൈജു ഗോപാലന്റെ പേരില്‍ കേസുനടക്കുകയായിരുന്നു.20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ കേസ് നേരിടുകയായിരുന്നു ബൈജു ഗോപാലന്‍. ഈ കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.
ഈ കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം സാമ്പത്തികകേസില്‍ നിയമ നടപടികള്‍ നടക്കുന്നതിനാല്‍ നാടുകടത്തല്‍ പിന്നീട് ആയിരിക്കും.തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ യു.എ.ഇയ്ക്ക് കൈമാറുകയായിരുന്നു.
രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലന് അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.സാമ്പത്തിക കേസില്‍ യാത്രാവിലക്ക് തുരടരുന്നതിനാല്‍ ഈ കേസ് തീര്‍പ്പാക്കിയതിന് ശേഷമേ നാടുകടത്തല്‍ നടപ്പാക്കൂ. കഴിഞ്ഞമാസമാണ് യു.എ.ഇയില്‍ നിന്ന് കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കവെ ബൈജു ഒമാനില്‍ പിടിയിലായത്. യു.എ.ഇ താമസവിസയില്‍ ആയതിനാല്‍ ഒമാന്‍ അധികൃതര്‍ ഇദ്ദേഹത്തെ യു.എ.ഇക്ക് കൈമാറി. തമിഴ്നാട്ടില്‍ വിപുലമായ രാഷ്ട്രീയ വ്യവസായിക ബന്ധമുള്ള രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്പത്തിക കേസ് നല്‍കിയിട്ടുള്ളത്.