20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് കേസ് !എമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കി.!!ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍

തുഷാർ വെള്ളാപ്പള്ളിക്ക് പുറമെ ഇതാ മറ്റൊരു ബിസിനസ് പ്രമുഖന്റെ മകനും അറസ്റ്റിൽ !!ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്.ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യു.എ.ഇക്ക് കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.

എമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന ഗുരുതരമായി കുറ്റകൃത്യം കൂടി ഗോകുലം ഗോപാലന്റെ മകന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. പൊലീസ് കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ഗോകുലം ഗോപാലന്റെ മകൻ ബഹ്‌റിനിലാണ് അറസ്റ്റു ചെയ്യപ്പെട്ടതെന്ന സൂചനയായിരുന്നു പുറത്തുവന്നത്. എന്നാൽ, ബഹ്‌റിൻ അല്ല ഒമാനിലായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്ന വിവരം. അജ്മാനിൽ രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്. കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അജ്മാനിൽ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നൽകിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ. ഇതിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ മകനും ചെക്ക് കേസിൽ കുടങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകൻ വിദേശത്ത് ജയിലിൽ ആയിരുന്നു എന്ന ആരോപണം ഉയരുമ്പോൽ മൗനം പാലിക്കുകയായിരുന്നു ഗോകുലം ഗോപാലൻ ചെയ്തത്. കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ

Top