ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്; അന്വേഷണം നേരിടുന്നത് ഇല്ലായ്മയിൽ നിന്നും ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്തിയ രാജാവ്

കോഴിക്കോട്: രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൽ റെയ്ഡ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് ഇന്ന് രാവിലെയാണ് തുടങ്ങിയത്. ഗോകുലം ഗോപാലന്റെ വടകരയിലെയും ചെന്നൈയിലെയും വസതികളിലും റെയ്ഡ് നടത്തുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

ഗോകുലം ഫിനാൻസ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസമായി ഗോകുലം ഫിനാൻസിനെ ആദായ നികുതി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സ്ഥാപനങ്ങള്‍ക്ക് പുറമേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളും ഓഫീസുകളിലും റെയ്ഡ് നടക്കുകയാണ്. ഈ സമയം ഗോകുലന്‍ ഗോപാലനെപ്പറ്റി അടുത്തറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നും ഇല്ലായ്മയിൽ നിന്നും വന്നു വൻ ബിസിനസ് സാമ്പ്രാജ്യം സൃഷ്ടിച്ച മഹത് വ്യക്തി കൂടിയാണ് ഗോകുകലം ഗോപാലന്‍. ചിട്ടി, മെഡിക്കല്‍ കോളേജ്, സിനിമ, ചാനല്‍.അങ്ങനെ സര്‍വ മേഖലകളിലും വ്യാപിച്ചു കിടക്കുന്നയാളാണ് ഗോകുലം ഗോപാലന്‍. മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന ലാളിത്യത്തിന്റെ ഉടമ.
ഗോകുലം ഫൈനാന്‍സിന്റെ ഇന്ത്യയില്‍ ഉടനീളമുള്ള ശാഖകളില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഉടമയായ ഗോകുലം ഗോപാലന്‍ ജനിച്ചത് ജൂലയ് 23 1944ല്‍ വടകര കുരിക്കിലാടിലാണ്. ഇപ്പോള്‍ 72 വയസുണ്ട്. ഗോകുലം ഗോപാലന്റെ വളര്‍ച്ച ചിട്ടിയില്‍ നിന്നാണ്. നടന്നും സൈക്കിള്‍ ചവിട്ടിയും ആള്‍ക്കാരെ ചിട്ടിയില്‍ ചേര്‍ത്ത ഒരു കാലം അദ്ദേഹം ഇന്നും മറന്നിട്ടില്ല. ഇന്ന് ഇന്ത്യയിലെ തന്നെ വലിയൊരു സ്ഥാപനമാണ് ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ശ്രീ. ലിമിറ്റഡ്. 4 ദശകത്തോളമായി ഗോകുലം ഗ്രൂപ്പ് കമ്പനി രാജ്യത്ത് വിശ്വസ്തതയോടെ സേവനം നടത്തി വരുന്നു.

968 ജൂലൈ 23ന് ചെന്നൈ മൈലാപ്പൂരില്‍ നിന്നായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. കഠിനാധ്വാനം, നിസ്വാര്‍ത്ഥ സേവനം വിവേകമുള്ള വന്‍ മാനേജ്‌മെന്റ് രീതികള്‍ എന്നിവയിലൂടെ ഈ സ്ഥാപനം വളര്‍ന്നുകൊണ്ടേയിരുന്നു. എ.എം. ഗോപാലന്‍ അങ്ങനെ പതിയെ ഗോകുലം ഗോപാലനായി. രാജ്യമെമ്പാടും നിരവധി സ്ഥാപനങ്ങള്‍.

തുടക്കം മുതല്‍ തന്നെയുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും, സമര്‍പ്പണവും സ്ഥിരോത്സാഹവുമാണ് വളര്‍ച്ചയ്ക്ക് കാരണമായത്. ഒരു പരാതിക്കും ഇടവരാതെ ഉപഭോക്തൃ സംതൃപ്തി കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന നിലയിലേക്ക് ഉയര്‍ന്നു. 4000 ലധികം ജീവനക്കാരാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജോലി ചെയ്യുന്നത്.

ചിട്ടിയില്‍ നിന്നുള്ള വരുമാനം മറ്റ് മേഖലകളിലേക്കും നിക്ഷേപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജ് വന്ന സമയത്ത് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഗോകുലം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. തിരുവനന്തപുരത്തെ ജിജി ഗോസ്പിറ്റല്‍ സമുശ്ചയവും ഇപ്പോള്‍ ഇദ്ദേഹം ഏറ്റെടുത്തു.

സിനിമാ രംഗത്തും വലിയ സംഭാവനകള്‍ നല്‍കാന്‍ ഗോകുലം ഗോപാലനായി. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പഴശ്ശിരാജ ഇദ്ദേഹം നിര്‍മ്മിച്ചതാണ്. അതിശയന്‍ (2007) വിനയന്‍, കേരളവര്‍മ്മ പഴശ്ശിരാജ (2009) എംടി-ഹരിഹരന്‍, ഒരു സ്‌മോള്‍ ഫാമിലി (2010) രാജസേനന്‍, നാക്കു പെന്റ നാക്കു ടാക്ക (2014) വയലാര്‍ മാധവന്‍കുട്ടി, തിലോത്തമാ (2015) പ്രീതി പണിക്കര്‍, സ്യമന്തകം (2017) ഹരിഹരന്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍.

ചാനല്‍ രംഗത്തും മിന്നുന്ന വിജയം കൈവരിക്കാന്‍ ഗോകുലം ഗോപാലനായി. ഫ്‌ളവേഴ്‌സ് ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണദ്ദേഹം. പണം നോക്കാതെ ക്വാളിറ്റിയുള്ള പരിപാടികളിലൂടെ ചാനല്‍ ശ്രദ്ധേയമായി മുന്നോട്ട് നിങ്ങുന്നു.

അദ്ദേഹം വെള്ളാപ്പള്ളിയുടെ നയങ്ങള്‍ക്കെതിരെ ബിജു രമേശിനൊപ്പം പോരാടുകയും ശ്രീ നാരായണ ധര്‍മ്മ വേദി രൂപീകരിക്കുകയും വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുകയും ചെയ്തു. ചെന്നൈയില്‍ ശ്രീ നാരായണ ധര്‍മ്മ പരിപലന യോഗം (എസ്.എന്‍.ഡി.പി) ബ്രാഞ്ച് പ്രസിഡന്റ് കൂടിയാണ്.

സാംസ്‌കാരിക രംഗത്തും ഗോകുലന്റെ സംഭാവന വളരെ വലുതാണ്. ഇങ്ങനെ സമസ്ഥ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗോകുലം ഗോപാലന്‍

Top