ഗോഗുലം ഗോപാലനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും; ചിട്ടികമ്പനിയുടെ മറവില്‍ കോടികളുടെ ഹവാല ഇടാപാടെന്ന് തെളിവുകള്‍

കൊച്ചി: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഗോഗുലം ഗ്രൂപ്പുകളില്‍ സിപിഎം നേതാക്കള്‍ക്ക് വന്‍തോതില്‍ പണമുണ്ടെന്നുള്ള ആരോപണങ്ങളും കേരളത്തില്‍ ഗോഗുലം ഗോപാലനെ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താനുള്ള നീക്കവുമാണ് വന്‍ സന്നാഹങ്ങളോടെയുള്ള പരിശോധനയെന്നാണ് സൂചന.

പന്ത്രണ്ട് കോടിയ്ക്കുമേലെയുള്ള നികുതിവെട്ടിപ്പാണ് ഇതുവരെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു.ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതില്‍പെടും. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ 78 കേന്ദ്രങ്ങളില്‍ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

ഏതായാലും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗോകുലം ഗോപാലിന് വിനയാകുമെന്നാണ് സൂചന. ചിട്ടിക്കമ്പനി ശാഖകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്തെ മേഖലാ ഓഫീസിലുള്‍പ്പെടെ 30 സ്ഥലങ്ങള്‍ പരിശോധിച്ചതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു. രേഖകള്‍ വിശദമായി പരിശോധിച്ചാലേ ക്രമക്കേടുകളുണ്ടോയെന്ന് വ്യക്തമാവൂ. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് ശാഖകള്‍, ഹോട്ടലുകള്‍, വീടുകള്‍, സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസുകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ചു.

തമിഴ്നാട്ടില്‍ 43, കേരളത്തില്‍ 29, കര്‍ണാടകയില്‍ ആറ്, പുതുച്ചേരിയില്‍ രണ്ട് സ്ഥാപനങ്ങളിലാണ് 500ഓളം ഉദ്യോഗസ്ഥരുെട നേതൃത്വത്തില്‍ പരിശോധന നടന്നത്. ശ്രീഗോകുലം ചിറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുനാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുെന്നന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചതെന്നും ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ എേട്ടാടെ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖയും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേരളത്തിലെ പ്രമുഖ സാമുദായിക പ്രവര്‍ത്തകന്‍ കൂടിയാണ് ഗോകുലം ഗോപാലന്‍. ഫ്ളവേഴ്സ് ചാനലിന്റെ ചെയര്‍മാനുമാണ്. എന്നിട്ടും ഗോപാലന്റെ സ്ഥാപനത്തിലെ റെയ്ഡ് ഗോകുലം ഗ്രൂപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ ചിട്ടി സ്ഥാപനം കേന്ദ്രീകരിച്ച് നടക്കുന്നതായി സംശയമുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങളെ ആദായനികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് വ്യക്തമായ തെളിവ് കിട്ടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

Top