പട്‌ന: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന മുന്‍ എം.പി. മുഹമ്മദ് ഷഹാബുദീനുമായി ജയിലില്‍ സദ്യ ഉണ്ടു ബിഹാര്‍ മന്ത്രി വിവാദത്തില്‍.
നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ മന്ത്രി അബ്ദുള്‍ ഗഫൂറും മറ്റൊരു എം.എല്‍.എയും മാര്‍ച്ച് ആറിന് സഹാബുദീനെ ജയിലില്‍ കാണുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ മുന്‍ സഹപ്രവര്‍ത്തകനായിരുന്നഷഹാബുദീനെ വെറുതേ സന്ദര്‍ശിച്ചതേ ഉള്ളുവെന്നു പറഞ്ഞ് അബ്ദുള്‍ ഗഫൂര്‍ തന്റെ നടപടിയെ ന്യായീകരിച്ചു. അതേസമയം ഇതിനെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.