ന്യൂഡൽഹി: രാജ്യത്തുണ്ടാകുന്ന പീഡനങ്ങൾക്കെല്ലാം കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന നിരീക്ഷണം അസംബന്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വസ്ത്രധാരണമാണ് പീഡനങ്ങൾക്ക് കാരണമെങ്കിൽ വൃദ്ധരായ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നതെങ്ങനെയാണെന്നും മന്ത്രി ചോദിച്ചു. ഫിക്കി സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുത്തു സംസാരിക്കവേയാണ് അവർ ബലാത്സംഗക്കേസുകളെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചത്. രാജ്യത്തെ നിയമ സംവിധാനങ്ങൾ സ്ത്രീ സുരക്ഷ സംബന്ധിച്ച് കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നു പറഞ്ഞ പ്രതിരോധമന്ത്രി ബലാത്സംഗക്കേസുകളിൽ ഏറെയും പ്രതികളായി വരുന്നത് ഇരയുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ, മറ്റേതെങ്കിലും തരത്തിൽ പരിചയമുള്ളവരോ ആണെന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു.
Tags: Minister