തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അനസിന്റെ ആത്മഹത്യയില്‍ ദുരൂഹത; തൂങ്ങി മരിച്ചത് അടുത്തമുറിയില്‍ ഭാര്യ ഉറങ്ങി കിടന്നപ്പോള്‍; മന്ത്രി അമേരിക്കയിലും

ii0_51

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് മകളുടെ കല്യാണത്തിന് അമേരിക്കയിലേക്ക് പോയ സമയമാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ആത്മഹത്യ. തോമസ് ഐസക്കിന്റെ പെറ്റാണ് അനസ് എന്നു വേണമെങ്കില്‍ പറയാം. എന്നും നിഴല്‍ പോലെ അനസ് ഉണ്ടായിരുന്നു. എന്താണ് അനസിന്റെ മരണത്തിന് കാരണമായത്?

40 വയസുപോലും തികയും മുമ്പ് മന്ത്രി വിദേശത്തുപോയ സമയത്ത് എന്തുകൊണ്ട് സ്വന്തം തറവാട്ടുവീട്ടില്‍ എത്തി അനസ് കെട്ടിത്തൂങ്ങി മരിച്ചു എന്നറിയാതെ വിഷമിക്കുകയാണ് അനസിന്റെ സുഹൃത്തുക്കളും തോമസ് ഐസക്കിന്റെ ആരാധകരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം എല്‍എല്‍ബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫായി ജോലിയില്‍ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസില്‍ ജോലിക്കു കയറിയത്. അഞ്ചു വര്‍ഷം തോമസ് ഐസക്കിനൊപ്പം തുടര്‍ന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷന്‍ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വര്‍ഷം അനസ് ജോലിയില്‍ തുടര്‍ന്നു.

ii0_50

പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ പേഴ്സണല്‍ സ്റ്റാഫി നിയമനത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാര്‍ട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂര്‍ണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികള്‍ സ്വപ്നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഒരു പക്ഷേ ജോലിയിലെ അധിക സമ്മര്‍ദ്ദമാകാം ഇങ്ങനെ ഒരു കടുംകൈയ്ക്കും അനസിനെ പ്രേരിപ്പിച്ചത് എന്നു ചില സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആറ് വയസുള്ള കുഞ്ഞിനെയും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും തനിച്ചാക്കി ഒറ്റയ്ക്കു പോകാന്‍ തോന്നുന്ന മനസ് അനസിന് എങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്ന സുഹൃത്തുക്കളും ഉണ്ട്.

രണ്ടു ദിവസം കൂടുമ്പോള്‍ ഒരു തവണ എങ്കിലും എന്നെ സ്ഥിരം വിളിച്ചിരുന്ന അനസ് കഴിഞ്ഞ ഒരു മാസമായി വിളിക്കാറെയില്ല. ഒരാഴ്ച മുമ്പ് എന്തു പറ്റി എന്നു ചോദിച്ച് ഞാന്‍ വിളിച്ചപ്പോള്‍ എനിക്ക് പ്രഷര്‍ കൂടുതലാണ്. ശരീരത്തിനും നല്ല സുഖമില്ല എന്നു പറഞ്ഞു. കഴിഞ്ഞ ആഴ്ച ഞാന്‍ ഓഫീസില്‍ പോയി അനസിനെ കണ്ടപ്പോള്‍ ആകെയൊരു വെപ്രാളം ഉള്ളതായി എനിക്കു തോന്നി. സമയം കളയാതെ ഞാന്‍ ഇങ്ങു പോരുകയായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല അനസ് മരിച്ചു എന്നു…’

തോമസ് ഐസക്ക് വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭിയില്‍ മന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിയായിരുന്ന പിജെ ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഭാര്യ. കേരളാകോണ്‍ഗ്രസിലെ ഒരു ഉയര്‍ന്ന നേതാവിന്റെ മകളാണ് ഭാര്യ. എന്തെങ്കിലും കുടുംബ പ്രശനം ഉണ്ടായിരുന്നതായി ആരും കരുതുന്നില്ല. ഭാര്യയുമായി ഏതെങ്കിലും പ്രശ്നമുണ്ടെന്നു അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ മരണം എല്ലാവരെയും സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സൗമ്യനായ അനസിന്റെ മരണം വിശ്വസിക്കാനാവാതെ വേദനിക്കുകയാണ് കാഞ്ഞിരപ്പെള്ളിയിലെ സിപിഐ(എം) പ്രവര്‍ത്തകര്‍. വളരെ സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച്, പിതാവില്ലാതെ അമ്മ തന്നെ വളര്‍ത്തിയ അനസ് എന്നും എല്ലാവര്‍ക്കും മാതൃകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.

Top