പ്രതിഷേധക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തി!. ഫ്‌ളോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോലീസ്.

ന്യൂയോർക്ക് :   ഫ്‌ളോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  അമേരിക്കൻ പോലീസ്.കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ മുട്ടിനടിയില്‍ ഞെരിച്ചു ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തില്‍ വന്‍പ്രതിഷേധം നടക്കുന്ന യുഎസില്‍ പലയിടത്തും പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ച് പൊലീസും.

ഫ്‌ളോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോലീസ്

ജോർജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഫ്ളോറിഡയിലെ മിയാമിക്ക് സമീപത്തെ കോറൽ ഗേബ്ലസ് നഗരത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിയാമി പോലീസ് അസോസിയേഷൻ കോറൽ ഗേബ്ലസിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തിയിരുന്നത്. അമേരിക്കയിലെ പല ഉദ്യോഗസ്ഥരും മിനിയാപ്പോലിസ് പോലീസിന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്. ജോർജ് ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലെ പോലീസ് മേധാവി കൊലപാതകത്തെ പരസ്യമായി അപലപിച്ചിരുന്നു.

ആഫ്രിക്കൻ-അമേരിക്കൻ വർഗക്കാരനായ ജോർജ് ഫ്ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സർവീസിൽനിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്.

ഫെയിറ്റ്‌വില്ലില്‍ തിങ്കളാഴ്ച പ്രതിഷേധക്കാരെ നേരിടാനെത്തിയ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ റോഡില്‍ മുട്ടില്‍നിന്നത് പ്രതിഷേധത്തിനെത്തിയവരെപ്പോലും ആശ്ചര്യപ്പെടുത്തി. മര്‍ച്ചിസണ്‍ റോഡില്‍ പ്രതിഷേധക്കാര്‍ക്കു മുന്നില്‍ മുപ്പതു സെക്കന്‍ഡോളം പൊലീസുകാര്‍ ഒരു മുട്ടിൽനിന്നു. ഒടുവില്‍ പ്രതിഷേധത്തിനെത്തിയവര്‍ തന്നെ മുന്നോട്ടുവന്ന് പൊലീസുകാര്‍ക്കു കൈകൊടുത്തു . ചിലര്‍ പൊലീസുകാരെ ആലിംഗനം ചെയ്തു പൊട്ടിക്കരഞ്ഞു. ചില പൊലീസുകാരും പ്രതിഷേധത്തിനെത്തിയവരെ ചേര്‍ത്തുപിടിച്ചു കരഞ്ഞു.

പ്രതിഷേധത്തിന്റെ തുടക്കത്തില്‍ റോഡില്‍ നിരന്നെത്തിയവരോടെ പിന്നോട്ടു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഷാകുലരായെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്നു പൊലീസുകാര്‍ തങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കിയതോടെ അവര്‍ അമ്പരന്നു. പിന്നീടു പ്രതിഷേധം കണ്ണീരായി അലിഞ്ഞില്ലാതായെന്നു സ്ഥലത്തുണ്ടായിരുന്ന മിമാമോ മോണിക്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആളുകള്‍ കരഞ്ഞുകൊണ്ടു മുന്നോട്ടുവന്ന് പൊലീസുകാര്‍ക്കു കൈകൊടുത്തു പിരിഞ്ഞുപോയി. ഇതു ചരിത്രത്തിന്റെ ഭാഗമാകുമെന്നും ഭാവിതലമുറയ്ക്കു പാഠമാകുമെന്നും മോണിക്ക കുറിച്ചു.

തുല്യതയെ ചൊല്ലി രാജ്യത്തും സമൂഹത്തിനിടയിലുമുള്ള വേദന തിരിച്ചറിയുന്നുവെന്ന് ബോധ്യപ്പെടുത്താനാണു മുട്ടില്‍നിന്നതെന്ന് ഫെയിറ്റ്‌വില്ലി പൊലീസ് ട്വിറ്ററില്‍ കുറിച്ചു. എല്ലാര്‍ക്കും നീതി ലഭിക്കണമെന്ന പക്ഷത്താണു തങ്ങളെന്നും അവര്‍ വ്യക്തമാക്കി. എല്ലാവരെയും അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കാനും കേള്‍ക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പൊലീസ് അറിയിച്ചു.

ടെന്നിസിയിലും സമാനമായ സംഭവം അരങ്ങേറി. ഫെഡറല്‍ കോര്‍ട്ട്ഹൗസിനു പുറത്തു സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു മുന്നില്‍ മുട്ടില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭാവം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച വാഷിങ്ടനില്‍ ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടലിനു മുന്നിലും സമാനരീതിയിലാണു പ്രതിഷേധക്കാരോട് പൊലീസ് പ്രതികരിച്ചത്.

Top