മന്ത്രിമാരുടെ ഫോണ്‍ വിളി കുറച്ച് കൂടുതലാണ്;ബില്ലിനത്തില്‍ സര്‍ക്കാരിന് ചിലവ് ഒന്നേകാല്‍ കോടി രൂപ,സരിതയെ വിളിച്ചതടക്കം ക്ലിഫ് ഹൗസിലെ ബില്‍ മാത്രം 10 ലക്ഷം രൂപ.

തിരുവനന്തപുരം:ഫോണ്‍ വിളിയെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ആദ്യം ആരും യുഡിഎഫിനെ നോക്കും.രാഷ്ട്രീയത്തില്‍ ഫോണ്‍ വിളിക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് തെളിയിച്ചതും അവരാണ്. കാരണം സോളാര്‍ കോഴയും ബാര്‍കോഴയും അടക്കം നിരവധി വിവാദങ്ങളിലും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വില്ലനായത് ഫോണായിരുന്നു. അങ്ങനെ ഫോണില്‍ കുടുങ്ങിയ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കേ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നേകാല്‍ കോടി രൂപയ്ക്ക് മനത്രിമാരും ചീഫ് വിപ്പും അടക്കമുള്ളവര്‍ ഫോണ്‍ വിളിച്ചു എന്നാണ്. ജോലിയില്‍ പിന്നിലെങ്കിലും മൊബൈല്‍ ഫോണ്‍ വിളിയില്‍ മുമ്പനായ മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ്.

1,26,39,067 രൂപയാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഫോണ്‍ബില്‍ അടയ്ക്കാന്‍ വേണ്ടി ചെലവഴിച്ചത എന്നാണ് വ്യക്തമാകുന്ന വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പുമടക്കം 25 പേരുടെ ഫോണ്‍ ബില്‍ ആണ് ഇത്. ഇക്കാലയളവില്‍ മന്ത്രിമാരുടെ മൊബൈല്‍ ഫോണ്‍ ബില്‍ 26,14,550 രൂപയും ലാന്‍ഡ് ഫോണ്‍ ബില്‍ 1,00,24,517 രൂപയുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈല്‍ ഫോണ്‍വിളിയില്‍ മുമ്പന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ്. 26,6277 രൂപയുടെ മൊബൈല്‍ ഉപയോഗമാണ് മന്ത്രി നടത്തിയത്. 10,81,604 രൂപയാണ് മുഖ്യമന്ത്രിയുടെ ലാന്‍ഡ് ഫോണ്‍ ബില്‍. അതേസമയം സരിതയെ വിളിച്ചതിനും സര്‍ക്കാര്‍ പണം മുടക്കിയെന്ന കാര്യവും വ്യക്തമായി. ക്ലിഫ് ഹൗസിലെ രണ്ട് നമ്പറുകളില്‍ നിന്നടക്കം സരിത എസ്. നായരെ സര്‍ക്കാര്‍ ഫോണുകളില്‍ നിന്നും വിളിച്ചിരുന്നതായി തെളിവു സഹിതം സോളര്‍ കമ്മിഷന്‍ പുറത്തു വിട്ടിരുന്നു. ഇതടക്കമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ ബില്‍ വിവരം.

മന്ത്രിമാര്‍ക്കും എംഎ!ല്‍എമാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപ. അറുന്നൂറു പേരിലധികം വരുന്ന, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനു നല്‍കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കിയുള്ള ചെലവാണ് ഇത്. ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്ത്രിമാര്‍ക്കുവേണ്ടി 25 കോടി രൂപയും, എംഎ!ല്‍എമാര്‍ക്ക് 57.75 കോടി രൂപ യുമാണ് ചെലവഴിച്ചത്. കണക്കുകള്‍ പ്രകാരം മന്ത്രിമാരുടെ വിമാനയാത്രയ്ക്ക് ചെലവിട്ടത് 2.75 കോടിയാണ്. അതിഥി സല്‍ക്കാരം രണ്ടു കോടി. വാഹനം വാങ്ങിയ ഇനത്തില്‍ മൂന്നു കോടി.

വൈദ്യുതി ചെലവ് 1.96 കോടി. എംഎ!ല്‍എമാരുടെ ചികിത്സ 4.49 കോടി രൂപ. മന്ത്രിമാരുടെ ചികിത്സയ്ക്ക് 96 ലക്ഷം രൂപയും ചെലവാക്കി. യാത്രാ ബത്ത ഇനത്തില്‍ ഇവര്‍ തന്നെവാങ്ങിയത് 7.77 കോടി രൂപയാണ്. മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരുമാണ് ഇതില്‍ രണ്ടാം സ്ഥാനത്തുള്ളത്. പി.ജെ. ജോസഫ് ആണ് വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തും.

കെ.എം. മാണിക്കാണ് അതിഥിസല്‍ക്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എ.കെ. ശശീന്ദ്രനാണ് എംഎ!ല്‍എമാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Top