കൊച്ചി: മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ആസൂത്രകനെ പിടികൂടി പോലീസ്.ടൊവിനോ തോമസ് ചിത്രമാണ് മിന്നൽ മുരളി .കുപ്രസിദ്ധ ഗുണ്ടയും രാഷ്ട്രീയ ബജ്രംഗ്ദള്‍ നേതാവുമായ രതീഷ് കാലടി ആണ് അറസ്റ്റിലായിരിക്കുന്നത്. കാരി സതീഷ് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലക്കേസില്‍ അടക്കം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ആളുമാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഷൂട്ടിങ് സെറ്റ് നിർമാണത്തിനായി ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്ന് നിർമ്മാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സിനിമാ സെറ്റാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം അക്രമികള്‍ അടിച്ച് തകര്‍ച്ചത്. അമ്പലത്തിന് മുന്നില്‍ പളളിയുടെ മാതൃകയിലുളള സെറ്റ് നിര്‍മ്മിച്ചു എന്ന് പറഞ്ഞായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. തീവ്ര ഹിന്ദു സംഘടനകളായ രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെയും അഖില ഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ട്.സിനിമാ സംഘടനകളും കാലടി ശിവരാത്രി ആഘോഷ സമിതിയും പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
മാർച്ചിൽ സെറ്റിട്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നില്ല. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടോടെ അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് അടിച്ചു പൊളിച്ചത്. സെറ്റ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ അക്രമികൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആലുവ എഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികള്‍ സെറ്റ് പൊളിക്കുന്ന ദൃശ്യങ്ങള്‍ എഎച്ച്പി നേതാവ് തന്നെ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇനി ആക്രമണത്തില്‍ പങ്കെടുത്ത നാല് പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സംഭവ സ്ഥലത്തിന്റെ പരിസരത്ത് തന്നെ ഉളളവരാണ് എന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കിയിരിക്കുന്നത്.എഎസ്പി എംജെ സോജന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെയാണ് മണിക്കൂറുകള്‍ക്കകം ആക്രമണത്തിന്റെ സൂത്രധാരന്‍ പോലീസ് പിടിയിലായിരിക്കുന്നത്.