കണ്ണില്ലാത്ത ക്രൂരത: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം

അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കളാണ് കുട്ടിയെ രക്ഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹളം കേട്ടെത്തിയ നാടോടികളും പീഡിപ്പിച്ചയാളെ തല്ലിയോടിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇയാള്‍ 50,000 രൂപയുടെ ചെക്കും നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top