മിഷേല്‍ ആത്മഹത്യ ചെയ്തത് തന്നെ!..:കേസ് അന്വേഷണസംഘം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഉടന്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

ഇവരുടെ അന്വേഷണത്തിലും മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവത്തില്‍ സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ ക്രോണിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കമാണ് സൈബര്‍ ഫോറന്‍സിക്കില്‍ നിന്നും ലഭിക്കാനുള്ളത്.മിഷേൽ കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപ്പത്രം സമർപ്പിക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട സൈബർ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപ്പത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top