മിസ്ഡ്കാള്‍ പ്രണയത്തില്‍ കുടുങ്ങി കഴിഞ്ഞ വര്‍ഷം വീടുവിട്ടത് 575 വീട്ടമ്മമാര്‍; ഞെട്ടിക്കുന്ന കണക്കുകള്‍ കേരളത്തിലേത്

തിരുവനന്തപുരം: സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. മിസ്ഡ്‌കോള്‍ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വീട്ടുകാരെ ഉപേക്ഷിച്ച് പോയത് 575 വീട്ടമ്മമാരാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.

വീട്ടമ്മമാരും യുവാക്കളുമാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നത്. ചെറുപ്രായത്തില്‍ തന്നെ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ നമ്മുടെ നാട്ടില്‍ സൈബര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഏറ്റവും കൂടുതല്‍ കബളിക്കപ്പെടുന്നത് വീട്ടമ്മമാരാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ ഇവാനിയോസ് കോളേജില്‍ ലിംഗസമത്വവും സൈബര്‍ നിയമ ബോധവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു മാസം മുതല്‍ 80 വയസ് വരെയുള്ള സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന ഈ കാലത്ത് പെണ്‍കുട്ടികള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും വനിതാ കമ്മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡാര്‍ലിന്‍ ഡൊണാള്‍ഡ് ചൂണ്ടിക്കാട്ടി.

Top