ശ്രീനഗര്‍: ഭീകര സംഘടനകളില്‍ അംഗമാകുന്ന കാശ്മീര്‍ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ ഭീകര സംഘടനയായ ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്ന ശേഷം എ.കെ.47 തോക്കുമായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മുവിലെ കത്തുവ ജില്ലയിലെ പരിശീലന കേന്ദ്രത്തില്‍ നിയമിക്കപ്പെട്ട ഇഷ്ഫഖ് അഹമ്മദ് എന്ന ഉദ്യോഗസ്ഥനാണ് വിവാദ ചിത്രത്തിലെ താരം.
ഒക്ടോബര്‍ 23 വരെ അവധിയില്‍ പ്രവേശിച്ച ഇഷ്ഫഖ് ഇത്രയും ദിവസമായിട്ടും ജോലി സ്ഥലത്ത് തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇഷ്ഫഖ് ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് എ.കെ47 തോക്കുമായി നില്‍ക്കുന്ന ഇയാളുടെ ചിത്രം പുറത്ത് വന്നത്.
തെക്കന്‍ ഷോപ്പിയാനിലെ ഹെഫ് ഷിര്‍മല്‍ സ്വദേശിയായ 2012ലാണ് പൊലീസില്‍ ചേര്‍ന്നത്. അടുത്തിടെ കാശ്മീരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ജോലി ഉപേക്ഷിച്ച് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത്.