ബിജെപിയുടെ മിഷൻ 71 തുടക്കത്തിലേ പാളി; വിമർശനവുമായി കേന്ദ്ര നേതൃത്വം

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: കേരള ഭരണം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആവിഷ്‌കരിച്ച മിഷൻ 71 തുടക്കത്തിലേ പാളി. ഗ്രൂപ്പ് തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന കേരള ഘടകത്തിന്റെ സ്ഥാനാർഥി നിർണയമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രൂക്ഷവിമർശനത്തിനു പാത്രമായി തീർന്നിരിക്കുന്നത്.
എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേമത്തു മാത്രമാണ് അൻപതിനായിരം വോട്ടിനു മുകളിൽ ബിജെപിക്കു നേടാനായത്. ഇവിടെ മാത്രമാണ് ബിജെപി സ്ഥാനാർഥി ഒന്നാം സ്ഥാനത്ത് എത്തിയതും. ഒ.രാജഗോപാൽ ബിജെപി സ്ഥാനാർഥിയായി എത്തിയപ്പോൾ നേമത്ത് ഒന്നാം സ്ഥാനവും, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. ഈ മൂന്നു സീറ്റുകളിലും 40,000 വോട്ടിനു മുകളിലായിരുന്നു ബിജെപി സ്ഥാനാർഥിക്കു വോട്ട്.
പിന്നീട് കാസർകോട് ലോക്‌സഭാ നിയോജക മണ്ഡലത്തിൽ മഞ്ചേശ്വരത്തും കാസർകോട്ടും മാത്രമാണ് ബിജെപി സ്ഥാനാർഥിക്കു രണ്ടാം സ്ഥാനം നേടാനായത്. മഞ്ചേ്ശ്വരത്തു 46631 വോട്ടും, കാസർകോട് 41236 വോട്ടുമാണ് ബിജെപി സ്ഥാനാർഥികൾ നേടിയത്. സംസ്ഥാനത്തെ അഞ്ചു നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപിയ്ക്കു നാൽപതിനായിരം വോട്ട് നേടാനായത്. ഇരുപതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ വോട്ട് നേടിയതു 11 സീറ്റിൽ മാത്രവും. ഇവിടങ്ങളിലെല്ലാം ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു താനും.
66 മണ്ഡലങ്ങളിൽ 10,000 മുതൽ 20,000 വരെയായിരുന്നു ബിജെപി സ്ഥാനാർഥികളുടെ വോട്ട്. 53 മണ്ഡലങ്ങളിൽ പതിനായിരത്തിൽ താഴെ വോട്ട് മാത്രം നേടിയപ്പോൾ, നാല് നിയോജക മണ്ഡലങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രമാണ് ബിജെപി സ്ഥാനാർഥികൾക്കു വോട്ട്. കാസർകോടും തിരുവനന്തപുരത്തും തൃശൂരിലും മാത്രമാണ് ബിജെപിയ്ക്കു എല്ലാ നിയോജക മണ്ഡലത്തിലും പതിനായിരം വോട്ട് കടക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ മിഷൻ 71 പദ്ധതി പാളിയതായി കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുമായി ബിജെപി സഖ്യത്തിലായിരുന്നില്ല. രഹസ്യ ധാരണയായിരുന്നു ഇരുപാർട്ടികളും തമ്മിലുണ്ടായിരുന്നത്.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെഡിഎസ് എത്തിയാൽ പോലും അഞ്ചു ശതമാനത്തിൽ കൂടുതൽ വോട്ട് ഷെയർ നേടാൻ സാധിക്കില്ലെന്നും ബിജെപി വിശ്വസിക്കുന്നു. ഇതിനൊപ്പമാണ് പാർട്ടിക്കുള്ളിൽ നിലവിൽ നിൽക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളും. ആദ്യം തന്നെ സീറ്റ് ചർച്ചകൾ ആരംഭിച്ചെങ്കിലും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ മൂലം ഇരുവരെയും ബിജെപിക്കു ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ പോലും അന്തിമതീരുമാനം എടുക്കാൻ സാധിച്ചിട്ടില്ല. പ്രഖ്യാപിച്ച ശേഷം സ്ഥാനാർഥി പട്ടികയിൽ തിരുത്തൽ വരുത്തേണ്ടി വരുമെന്നാണ് സൂചനകൾ.
ബിജെപിക്കു ഓരോ മണ്ഡലത്തിലും ലഭിച്ച വോട്ടുകൾ ചുവടെ.
50000 വോട്ട്
1. നേമം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

40000 നു മുകളിൽ
1. മഞ്ചേശ്വരം
2. കാസർകോട്, (കാസർകോട്)
3. കഴക്കൂട്ടം
4. വട്ടിയൂർക്കാവ്
5. തിരുവനന്തപുരം,

20000 – 40000
1. ഉദുമ
2. കാഞ്ഞങ്ങാട് (കാസർകോട്)
3. കുന്നമംഗലം (കോഴിക്കോട്)
4. ഒറ്റപ്പാലം
5. മലമ്പുഴ
6. പാലക്കാട് (പാലക്കാട്)
7. കാഞ്ഞിരപ്പള്ളി
8. ആറന്മുള (പത്തനംതിട്ട)
9. പാറശാല
10. കോവളം
11. നെയ്യാറ്റിൻകര (തിരുവനന്തപുരം)

10000 – 20000
1. തൃക്കരിപ്പൂർ
2. പയ്യന്നൂർ
3. കല്യാശേരി (കാസർകോട്)
4. തലശ്ശേരി
5. കൂത്തുപറമ്പ്
6. കൊയിലാണ്ടി (വടകര)
7. മാനന്തവാടി
8. സുൽത്താൻബത്തേരി
9. കൽപ്പറ്റ
10. നിലമ്പൂർ
11. വണ്ടൂർ (വയനാട്)
12. ബാലുശേരി
13. ഏലത്തൂർ
14. കോഴിക്കോട് നോർത്ത്,
15. കോഴിക്കോട് സൗത്ത്
16. ബേപ്പൂർ (കോഴിക്കോട്)
17. കൊണ്ടോട്ടി
18. മഞ്ചേരി
19. വള്ളിക്കുന്ന് (മലപ്പുറം)
20. താനൂർ
21. തവനൂർ
22. പൊന്നാനി
23. തൃത്താല (പൊന്നാനി)
24. പട്ടാമ്പി
25. ഷൊർണ്ണൂർ
26. കോങ്ങാട്
27. മണ്ണാർക്കാട് (പാലക്കാട്)
28. ചിറ്റൂർ
29. നെന്മാറ
30. ചേലക്കര
31. കുന്നംങ്കുളം
32. വടക്കാഞ്ചേരി (ആലത്തൂർ)
33. ഗുരുവായൂർ
34. മണലൂർ
35. ഒല്ലൂർ
36. തൃശൂർ
37. നാട്ടിക
38. ഇരിങ്ങാലക്കുട
39. പുതുക്കാട് (തൃശൂർ)
40. കയ്പമംഗലം
41. ചാലക്കുടി
42. കൊടുങ്ങല്ലൂർ
43. പെരുമ്പാവൂർ
44. ആലുവ
45. കുന്നത്തുനാട് (ചാലക്കുടി)
46. കളമശേരി
47. പരവൂർ
48. തൃപ്പൂണിത്തുറ,
49. എറണാകുളം,
50. തൃക്കാക്കര (എറണാകുളം)
51. തൊടുപുഴ (ഇടുക്കി)
52. മാവേലിക്കര,
53. ചെങ്ങന്നൂർ,
54. കുന്നത്തൂർ,
55. കൊട്ടാരക്കര (മാവേലിക്കര),
56. പൂഞ്ഞാർ,
57. തിരുവല്ല,
58. റാന്നി,
59. കോന്നി,
60. അടൂർ (പത്തനംതിട്ട)
61. വർക്കല,
62. ആറ്റിങ്ങൽ,
63. നെടുമങ്ങാട്,
64. വാമനപുരം,
65. അരുവിക്കര,
66. കാട്ടാക്കട (ആറ്റിങ്ങൽ)

5000- 10000
1. തളിപ്പറമ്പ്,
2. ഇരിക്കൂർ,
3. അഴിക്കോട്,
4. കണ്ണൂർ,
5. ധർമ്മടം,
6. മട്ടന്നൂർ,
7. പേരാവൂർ (കണ്ണൂർ)
8. വടകര,
9. കുറ്റ്യാടി,
10. നാദാപുരം,
11. പേരാമ്പ്ര (വടകര)
12. തിരുവമ്പാടി,
13. ഏറനാട് (വയനാട്),
14. കൊടുവള്ളി (കോഴിക്കോട്)
15. പെരിന്തൽമണ്ണ,
16. മങ്കട,
17. മലപ്പുറം,
18. വേങ്ങര (മലപ്പുറം)
19. തിരൂരങ്ങാടി,
20. തിരൂർ,
21. കോട്ടയ്ക്കൽ (പൊന്നാനി)
22. തരൂർ,
23. ആലത്തൂർ (ആലത്തൂർ)
24. അങ്കമാലി (ചാലക്കുടി)
25. വൈപ്പിൻ,
26. കൊച്ചി (എറണാകുളം)
27. മൂവാറ്റുപുഴ,
28. കോതമംഗലം,
29. ദേവികുളം,
30. ഉടുമ്പൻചോല,
31. പീരുമേട് (ഇടുക്കി)
32. പാലാ,
33. കടുത്തുരുത്തി,
34. വൈക്കം,
35. ഏറ്റുമാനൂർ,
36. കോട്ടയം,
37. പുതുപ്പള്ളി (കോട്ടയം)
38. അരൂർ,
39. ചേർത്തല,
40. അമ്പലപ്പുഴ,
41. കായംകുളം,
42. കരുനാഗപ്പള്ളി (ആലപ്പുഴ)
43. ചങ്ങനാശേരി,
44. കുട്ടനാട്,
45. പത്തനാപുരം (മാവേലിക്കര)
46. ചവറ,
47. പുനലൂർ,
48. ചടയമംഗലം,
49. കുണ്ടറ,
50. കൊല്ലം,
51. ഇരവിപുരം,
52. ചാത്തന്നൂർ (കൊല്ലം)
53. ചിറയിൻകീഴ് (ആറ്റിങ്ങൽ)

5000ത്തിൽ താഴെ
1. ഇടുക്കി (ഇടുക്കി)
2. പിറവം (കോട്ടയം)
3. ആലപ്പുഴ,
4. ഹരിപ്പാട് (ആലപ്പുഴ)

Top