ദില്ലിയിൽ അകാലിദൾ ബിജെപിയെ പിന്തുണക്കും.ദില്ലി പിടിക്കാൻ ബിജെപി…

ദില്ലി: ദില്ലി പിടിക്കാൻ ബിജെപി നീക്കം ശക്തമായി .ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദൾ. ഇരുപാർട്ടികൾക്കും ഇടയിലുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചുവെന്നും ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പോരാട്ടത്തിനിറങ്ങുമെന്നുമാണ് ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശിരോമണി അകാലിദൾ- ബിജെപി സഖ്യം രാഷ്ട്രീയ കൂട്ടുകെട്ടിനേക്കാൾ അപ്പുറത്താണ്. സമാധാനത്തിനും പഞ്ചാബിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഒരുമിച്ച് നിൽക്കുന്നത്. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അത് പരിഹരിക്കപ്പെട്ടുവെന്നും സുഖ്ബീർ സിംഗ് ബാദൽ പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും ബാദലും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു പാർട്ടികളും നിലപാട് വ്യക്തമാക്കിയത്.ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന തർക്കത്തെ തുടർന്ന് ജനുവരി 20നാണ് ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിക്കുന്നത്. ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടി ഇന്നത്തെ രീതിയിൽ ദേശീയ പൌരത്വ നിയമ ഭേദഗതിയെ അംഗീകരിക്കാൻ കഴിയില്ലന്നും വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങളുടെ നിലപാട് വ്യക്തമാണ്. രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കരുത്. നിലപാട് മാറാതെ ബിജെപിക്കൊപ്പം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാഷ്ട്രം എല്ലാവർക്കുമുള്ളതാണ്. ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കരുതെന്നും അകാലിദൾ നേതാവ് മഞ്ജീന്ദർ സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സിഎഎക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു പാർട്ടിയുടെ നീക്കം. ദേശീയ പൌരത്വ നിയമഭേദഗതി നടപ്പിലാക്കുമ്പോൾ മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കരുതെന്ന നിലപാടാണ് അകാലിദളിനുള്ളത്.

ഞങ്ങൾ ഒരിക്കലും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കില്ല. തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാമെന്ന സാധ്യത മാത്രമാണ് ഞങ്ങൾ പരിഗണിച്ചത്. പൌരത്വ നിയമഭേദഗതിയെ ആദ്യം മുതൽ തന്നെ ഞങ്ങൾ പിന്തുണക്കുന്നുണ്ട്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും മതപീഡനങ്ങൾക്ക് ഇരയായ സിഖ് വംശജർക്ക് ഇന്ത്യൻ പൌരത്വം നൽകണമെന്നാവശ്യപ്പെട്ട് ഞങ്ങൾ അമിത് ഷായുമായും രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തിയെന്നും ബാദൽ പ്രതികരിച്ചു. ശിരോമണി അകാലിദൾ ഏറ്റവും പഴയ സഖ്യകക്ഷിയാണെന്ന് വിശേഷിപ്പിച്ച ജെപി നഡ്ഡ പുതിയ നീക്കത്തെക്കുറിച്ചും സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഡിസംബറിൽ ഇന്ത്യൻ പാർലമെന്റ് പൌരത്വ നിയമഭേദഗതിക്ക് അംഗീകാരം നൽകിയത് മുതൽ തന്നെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് പ്രസ്തുത നിയമം. ഫെബ്രുവരി എട്ടിന് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിഖ് വോട്ടിൽ നിന്ന് നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് പ്രതീക്ഷ പകരുന്നതാണ് അകാലിദളിന്റെ നിലപാട് മാറ്റം.

Top