രാജ്യസഭാ സീറ്റിനു വേണ്ടി വോട്ട് ചെയ്യാന്‍ അഞ്ചുകോടി ആവശ്യപ്പെടുന്ന എംഎല്‍എമാര്‍; വീഡിയോ പുറത്ത്

mla

ബെംഗളൂരു: വോട്ട് ചെയ്യാന്‍ വേണ്ടി കോഴ ചോദിക്കുന്ന എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടക എംഎല്‍എമാരാണ് വീഡിയോയില്‍ കുടുങ്ങിയിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുവേണ്ട് അഞ്ച് കോടിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഒരു ദേശീയ ചാനലിന്റെ ഒളിക്യാമറാ ഓപ്പറേഷനിലാണ് എംഎല്‍എമാര്‍ കുടുങ്ങിയത്.

ജനതാദള്‍ (എസ്) എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജിടി ദേവഗൗഡ, കെജെപിയുടെ ബിആര്‍ പാട്ടീല്‍, സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശ് എന്നിവര്‍ പണം ആവശ്യപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്. വോട്ട് ചെയ്യാന്‍ അഞ്ചുകോടി രൂപയാണ് എംഎല്‍എയായ മല്ലികാര്‍ജുന കുബെ ആവശ്യപ്പെടുന്നത്. മറ്റ് എംഎല്‍എമാരും തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെലവായ അത്രയും തുക, അതായത് അഞ്ച് കോടിക്ക് മുകളിലുള്ള തുക ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണാടകത്തില്‍ ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 11നാണ് വോട്ടെടുപ്പ്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെസി രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബിഎം ഫറൂഖും തമ്മിലാണ് കടുത്ത മത്സരം. 44 അംഗങ്ങളുള്ള ബിജെപിക്ക് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിജയിപ്പിക്കാന്‍ ഒരംഗത്തിന്റെ പിന്തുണ കൂടി വേണം.

Top