കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെടില്ല;ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്: എം.എം. ഹസന്‍

കൊച്ചി:ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിലെ അജന്‍ഡ യുഡിഎഫ് നിശ്ചയിക്കുമെന്നും എം. എം. ഹസന്‍ പറഞ്ഞു.

ലീഗിന് കീഴ്‌പ്പെടുന്നു എന്ന വിജയരാഘവന്റെ വിമര്‍ശനം വര്‍ഗീയമാണെന്ന് വി. ഡി. സതീശന്‍ എംഎല്‍എയും പ്രതികരിച്ചു. വര്‍ഗീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് സിപിഐഎം നേതൃത്വം കുടപിടിക്കുകയാണെന്നും എംഎല്‍എ കാസര്‍ഗോട്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top