വി.ടി ബല്‍റാമിനെതിരെ ഹസന്റെ രൂക്ഷവിമര്‍ശനം..യുവനേതാക്കള്‍ അച്ചടക്കം പഠിക്കണം

തൃശ്ശൂര്‍:അധികാരസ്ഥാനത്തിനുവേണ്ടി ഏതുവിട്ടുവീഴ്ചക്കും തയ്യാറാകുന്ന തരത്തിൽ സ്വയം താണ വി.ടി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ രംഗത്ത് . യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്ന് എം.എം ഹസൻ പറഞ്ഞു . വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം. അഡ്വ.കെ.പി.വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത് .പി.ജെ കുര്യന്റെ രാജ്യസഭാ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കാം നടത്തി ചീറ്റിപ്പോയ ബൽറാമിന് സോഷ്യൽ മീഡിയയിലും സ്‌പേസ് നഷ്ടമായിരിക്കുന്നു.

Also Watch this VIDEO

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കുറ്റപ്പെടുത്തിയ എം.എം ഹസന്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും പറഞ്ഞു.ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കളും വേദിയിലുണ്ടായിരുന്നു. ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശ്ശൂരിലേത്.

Top