കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി എം.എം മണി; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി മാത്യു.ടി.തോമസ്

തിരുവനന്തപുരം: കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാക്കിയത്. 1,400 ട്രാന്‍സ്‌ഫോര്‍മറുകളാണ് ജില്ലയില്‍ ഓഫാക്കിയതെന്നും മന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതില്‍ നൂറോളം എണ്ണം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂര്‍ 110 കെവി, കുറുമാശ്ശേരി , കൂവപ്പടി 33 കെവി , തൃശുരില്‍ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടില്‍ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യന്‍പാറ, ഇടുക്കിയില്‍ മാട്ടുപ്പെട്ടി, പത്തനംതിട്ടയില്‍ റാന്നി, പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറിതിനേത്തുടര്‍ന്ന് ഉല്പാദനം നിര്‍ത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു. എല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്തൊട്ടാകെയും പത്തനംതിട്ടയില്‍ സവിശേഷിച്ചും പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുക!യാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്. 20 ബോട്ടുകള്‍ ഇതിനോടകം സ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കളക്ടറുടെയും മന്ത്രിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളത്.

Top