തിരുവനന്തപുരം: തുടര്‍ച്ചയായി കേരളാ പോലീസിന് സംഭവിക്കുന്ന വീഴ്ചകളെ നിസ്സാരവത്കരരിച്ച് മന്ത്രി എംഎം മണി. സംസ്ഥാനത്താകെ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും പോലീസിനുമെതിരെ എതിര്‍പ്പുകള്‍ വര്‍ധിക്കുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കസ്റ്റഡി മരണങ്ങളിലും, പോലീസിന്റെ അനാസ്ഥയിലും ഉയരുന്ന എതിര്‍പ്പുകള്‍ വെറും രാഷ്ട്രീയ കളികളാണെന്നാണ് മന്ത്രിയുടെ നിഗമനം.
തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് പതിവ് വിവാദ മന്ത്രിയുടെ പുതിയ പരാമര്‍ശം. ‘കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് അബദ്ധം പറ്റിയുള്ളു. പിന്നെ ആ വരാപ്പുഴയിലെ പയ്യനെയല്ലേ പോലീസ് കൊന്നൊള്ളു. വേറെ ഏതെങ്കിലും സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന്’മന്ത്രി ചോദ്യമുയര്‍ത്തി. രാഷ്ട്രീയ ലക്ഷ്യം വെച്ച് കുറേ ആളുകള്‍ നടത്തുന്ന ഏര്‍പ്പാടുകളാണ് ഇവിടെ നടക്കുന്നതെന്നും എംഎം മണി കുറ്റപ്പെടുത്തി.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ജനസേവകനായ ഒരു മന്ത്രി, ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കകയാണെന്നും, ഇത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും പ്രതികരിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി.